July 3, 2026

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 16-ന്

0
IMG_20181114_115753
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 34-ാമത്  ജില്ലാ സമ്മേളനം    നവംബർ 16-ന് ചുണ്ടേൽ സെന്റ് ജൂഡ്സ്   പാരീഷ് ഹാളിൽ നടക്കും. പ്രളയം ബാധിച്ച ഫോട്ടോ ഗ്രാഫർമാർക്കുള്ള ധന സഹായ വിതരണം ഇതോടനുബന്ധിച്ച് നടക്കുമെന്ന്  ഭാരവാഹികൾ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു.രാവിലെ 10.30-ന് നടക്കുന്ന പൊതുസമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.    പ്രതിനിധി  സമ്മേളനം സംസ്ഥാന   ജനറൽ സെക്രട്ടറി ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം  ചെയ്യും.   സമ്മേളനത്തോടനുബന്ധിച്ച്‌  ഫോട്ടോ ഗ്രാഫി മത്സരം, പ്രദർശനം, ട്രേഡ് ഫെയർ , എന്നിവ ഉണ്ടായിരിക്കും. ജില്ലാ ക്ഷേമനിധി ഓഫീസർ ക്ലാസ് എടുക്കും. ഡിസംബർ 17,18, 19 തിയതികളിൽ പെരിന്തൽമണ്ണ ഷിഫാ കൺവെൻഷൻ സെന്ററിൽ നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി  നടക്കുന്ന ജില്ലാ സമ്മേളനത്തിൽ  എ.കെ.പി.എ. സംസ്ഥാന സെക്രട്ടറി കെ.വി. ത്രിബു ദാസ്   സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.  

 ജില്ലാ പ്രസിഡണ്ട് എം.കെ. സോമൻ, ജില്ലാ സെക്രട്ടറി സാജൻ ബത്തേരി , ബാലു ബത്തേരി , ഷിനിൽ തോമസ് ,പി.കെ. ഷാജി, വി.വി.രാജു, എൻ. രാമനുജൻ, ആർ.ജെ. മാത്യൂസ് തുടങ്ങിയവർ  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *