July 28, 2026

കുട്ടികൾ ഭാവിയിലെ ഇന്ത്യയുടെ നേതാക്കളാണന്ന് കലക്ടർ

0
IMG-20181114-WA0195
By ന്യൂസ് വയനാട് ബ്യൂറോ
കുട്ടികളെ സംരക്ഷിക്കുക അവരാണ് ഭാവിയിലെ ഇന്ത്യയുടെ നേതാക്കൾ: എ.ആർ  അജയ്കുമാർ
കൽപ്പറ്റ: കുട്ടികളെ സംരക്ഷിക്കുക അവരാണ് ഭാവിയിലെ ഇന്ത്യയുടെ നേതാക്കൾ എന്ന് ജില്ലാ കലക്ടർ എ.ആർ അജയ്കുമാർ. കലക്ട്രേറ്റിൽ നടന്ന ശിശുദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.കുഞ്ഞുങ്ങൾ പൂന്തോട്ടത്തിലെ മൊട്ടുകളാണ് .അവരെ സംരക്ഷിക്കണം, ഭാവിയിൽ ഇന്ത്യയെ സംരക്ഷിക്കുന്ന പൗരൻമാരാണ് ഒരോ കുട്ടിയും എന്നും, അറിവിന്റെ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്, അത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതനുസരിച്ചാണ് നമ്മുടെ വിജയവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ  നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡണ്ട്, സ്പീക്കർ എന്നിവർക്ക് ജില്ലാ കലക്ടർ സ്വീകരണം നൽകി. മുട്ടിൽ .ഡബ്ല്യു.എം.ഒ  ആർട്സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ്  മോബ് നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *