May 6, 2024

ജില്ലാ ശാസ്ത്രമേളയിൽ പിണങ്ങോട് ഡബ്ല്യൂ.ഒ. എച്ച്. എസിന് തിളക്കമാർന്ന വിജയം.

0

കൽപ്പറ്റ: 

ജില്ലാ ശാസ്ത്ര ഗണിത പ്രവര്‍ത്തി പരിചയ സാമൂഹ്യ ശാസ്ത്ര എെടി മേളയില്‍ പിണങ്ങോട് ഡബ്ള്യൂ ഒ എച്ച് സ് എസ്സിന് തിളക്കമാര്‍ന്ന വിജയംഗണിതശാസ്ത്രമേളയില്‍ ഇത്തവണയും ഓവറോള്‍ ഈ വിദ്യാലയം നേടി.എെടി മേളയില്‍ വര്‍‍ഷങ്ങള്‍ക്ക് ശേഷം ഓവറോള്‍ ചാമ്പ്യന്‍‍ഷിപ്പ് നേടിയെടുത്തുശാസ്ത്ര മേളയിലും പ്രവര്‍ത്തി പരിചയ മേളയിലും റണ്ണേഴ്സപ്പുമായി.

എെടി മേളയില്‍ ഡിജിറ്റല്‍ പെയിന്‍റിങ്ങില്‍ അനിരുദ്ധ് കെ.ജി മള്‍ട്ടിമീഡിയ പ്രസന്‍റേഷനില്‍ ആമിന കുരിക്കള്‍ മടത്തില്‍ മുസ്തഫഎെടി ക്വിസ്സില്‍ ജെഫിന്‍ ജോസഫ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി.

ഗണിത മേളയില്‍ നമ്പര്‍ ചാര്‍ട്ടില്‍ റുബീന എ യും പ്യുവര്‍ കണ്‍സ്ട്രക്ഷനില്‍ സാഹിദുംക്വിസ്സില്‍ ജയദേവ് ഗോവിന്ദും ഒന്നാം സ്ഥാനം നേടിഗെയിമില്‍ അഞ്ജന നാദിയ ,പസിലില്‍ ദിയ എല്‍സ ഷാജുവര്‍ക്കിങ് മോ‍ഡലില്‍മാജിത,ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ വസുദേവ് കൃഷ്ണ ,സ്റ്റില്‍ മോഡലില്‍ അമൃത മെറിന്‍,സണ്ണി എന്നിവര്‍ രണ്ടാം സ്ഥാനം നേടി.

പ്രവര്‍ത്തി പരിചയ മേളയില്‍ അനഞ്ജന വിനോദ് ബുക്ക് ബൈന്റിംഗില്‍ എബിന്‍ കെ.തങ്കച്ചന്‍ എന്നവര്‍ ഒന്നാം സ്ഥാനവും എംബ്രോയിഡറില്‍ ആഷ്ണ ഷെറിന്‍ രണ്ടാം സ്ഥാനവും നേടി .

സോഷ്യല്‍ സയന്‍സില്‍ മംഷിദ കെ പ്രസംഗത്തില്‍ ഒന്നാം സ്ഥാനംനേടിവര്‍ക്കിങ് മോഡലില്‍ ഹന്നത്ത്,അറ്റ്ലസ്മെയ്ക്കിംങ്ങില്‍ ഫിദാ ഫാത്തിമ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

ശാസ്ത്ര മേളയില്‍ ഇംപ്രൊവൈസ്ഡ്എക്സ്പിരിമെന്റില്‍ നയന്‍താരജെ.ആര്‍ ഫാത്തിമ നിഹാല എന്നിവര്‍ ഒന്നാം സ്ഥാനം നേടിസയന്‍സ് പ്രൊജക്ടിന് ഫാത്തിമ ലബീബ,അംന എന്നിവര്‍ ഒന്നാം സ്ഥാനവും ,സ്റ്റില്‍ മോഡലില്‍ ആയിഷ ഫിദ,ഫമി ഫിറോസ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.

അധ്യാപകരായ മഞ്ജുരവീന്ദ്രന്‍,ഷീജാ ചാക്കോ,മുഹമ്മദ് റയീസ്,സുബൈദ എ.കെ,മുജീബ് ടി,ജയ്സന്‍ പി.ജെ,സുബൈദ കെ,അയ്യൂബ് ടി എന്നിവരാണ് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചത്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *