July 3, 2026

മെഗാ ആരോഗ്യമേള ഡിസംബറില്‍ കല്‍പ്പറ്റയില്‍; സംഘാടക സമിതി യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ഡിസംബറില്‍ ക്രിസ്മസ് അവധിക്കാലത്ത് കല്‍പ്പറ്റയില്‍ നടക്കുന്ന മെഗാ ആരോഗ്യമേളയുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടക സമിതിയുടെ ആദ്യ യോഗം നവംബര്‍ 16ന് രാവിലെ 11ന് കലക്ടറേറ്റില്‍ നടക്കും. വിവിധ സബ് കമ്മിറ്റികള്‍ ഈ യോഗത്തില്‍ രൂപീകരിക്കും. എംപി, എംഎല്‍എമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സംഘാടക സമിതി. എൻഎച്ച്എമ്മിന്റ നേതൃത്വത്തിൽ അലോപ്പതി, ആയുഷ്, ഹോമിയോപ്പതി വകുപ്പുകള്‍ സംയുക്തമായി കല്‍പ്പറ്റ എസ്‌.കെ.എം.ജെ സ്‌കൂളിലാണ് മെഗാ ആരോഗ്യമേള നടത്തുക. എൻഎച്ച്എം മുഖേനയാണ് മേളയ്ക്കായി ഫണ്ട് അനുവദിക്കുക. ഇതര സര്‍ക്കാര്‍ വകുപ്പുകളും സഹകരിക്കും. ഇതിന്റെ ഭാഗമായി കല്‍പ്പറ്റയിലും മാനന്തവാടിയിലും മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. കല്‍പ്പറ്റയില്‍ പ്രദര്‍ശനമേള നടത്തും. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തിലാണ് തീരുമാനം. സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരെയും ആരോഗ്യമേളയില്‍ സഹകരിപ്പിക്കും. പകരുന്നതും അല്ലാത്തതുമായ രോഗങ്ങളെക്കറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുക, ശാസ്ത്രീയമായ ആരോഗ്യശീലങ്ങള്‍ വളര്‍ത്താന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുക, രോഗനിര്‍ണയം നടത്തുകയും ആവശ്യമായ തുടര്‍ചികില്‍സയും നല്‍കുകയും ചെയ്യുക, സര്‍ക്കാര്‍ സംവിധാനമൊരുക്കുന്ന സേവനങ്ങളെയും സ്‌കീമുകളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുക, ആരോഗ്യമേഖലയും പൊതുജനങ്ങളുമായുള്ള ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുക, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക തുടങ്ങിയവയാണ് മെഗാ ആരോഗ്യമേള കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *