സെന്റ് ആൻസ് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
.
വെള്ളമുണ്ട.വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പരിപാടി സാമൂഹ്യ പ്രവർത്തകനും മോട്ടിവേഷണൽ ട്രെയിനറുമായ കെ.ടി ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ .റവ:ഫാദർ എബി അലക്‌സ് അധ്യക്ഷത വഹിച്ചു.കുമാരി അമൽറ്റ മൗസം ടി മണി സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് അഷ്റഫ് പൊന്നാണ്ടി, പ്രിൻസിപ്പൽ ഫാദർ സ്റ്റിജോ സ്റ്റീഫൻ,വൈസ്:പ്രിസിപ്പൽ ഫാദർ അനീഷ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി നെഹ്റു അനുസ്മരണവും മധുര വിതരണവും ശിശുദിന റാലിയും വിവിധ കലാപരിപാടികളും നടത്തി.ജീന ഇ എസ് നന്ദി രേഖപ്പെടുത്തി.






Leave a Reply