May 5, 2024

തലക്കൽ ചന്തു ദിനം :തലക്കൽ ചന്തുവിനോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാട്ടി:പ്രബോധ്കുമാര്‍

0
Img 20181115 Wa0036
കൽപ്പറ്റ: : തലക്കൽ  ചന്തുവിനോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്ന് തപസ്യ കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ എസ്.പ്രബോധ്കുമാര്‍. പനമരത്ത് 213ാമത് തലക്കൽ  ചന്തു സ്മൃതിദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റി കൊല ചെയ്ത് ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്ത ടിപ്പുവിനെ ആദരിക്കുന്ന തിരക്കിലാണ് ഭരണകൂടങ്ങള്‍. എന്നാല്‍ വനവാസികളുടെ പിന്‍ബലത്താല്‍ ബ്രിട്ടീഷുകാരോട് നേര്‍ക്കുനേര്‍ പൊരുതി വീരമൃത്യു വരിച്ച യോദ്ധാക്കളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. 
    തലക്കൽ  ചന്തുവിനെ പോലുള്ള ധീര ദേശാഭിമാനികളുടെ സ്മാരകങ്ങള്‍ ഏവര്‍ക്കും പഠിക്കാന്‍ പറ്റിയ വിദ്യാലയങ്ങള്‍ പോലെയായിരിക്കണം. ഇതുപോലെയുള്ള മഹാന്‍മാരുടെ പ്രവര്‍ത്തനം ഇന്നത്തെ ചരിത്രത്തില്‍ കാണാന്‍ തന്നെയില്ല. സിനിമയ്ക്കും നോവലിനും വേണ്ടി വികലമാക്കി എഴുതേണ്ടതല്ല ഇത്തരം മഹാന്‍മാരുടെ ജീവചരിത്രം. പഴശ്ശി കുടുംബ സ്വത്ത് സംരക്ഷിക്കാനാണ് ഒളിച്ചോടി വയനാട്ടില്‍ വന്ന് ചന്തുവിനെയും കുങ്കനെയും കൂട്ടി യുദ്ധം ചെയതത് എന്നാണ് പലരും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
   പരിപാടിയില്‍ വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സി.പൈതല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്‍ യോഗം ഉദ്ഘാടനം ചെയ്തു.
   ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണന്‍, എസ്ടി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കെ.മോഹന്‍ദാസ്, ആര്‍എസ്എസ് വിഭാഗ് സദസ്യന്മാരായ സി.കെ. ബാലകൃഷ്ണന്‍, കെ.ജി.സുരേഷ്, വിഭാഗ് കാര്യവാഹ് എന്‍.കെ.ബാലകൃഷ്ണന്‍, ജില്ലാ സഹസംഘചാലക് പി.ചന്ദ്രന്‍, എ.ഗണേശന്‍, എം.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *