July 3, 2026

കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: ആർ.എസ്.പി. വയനാട് ജില്ലാ സമ്മേളനം നാളെ കൽപ്പറ്റയിൽ

0
IMG-20181116-WA0050
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:      പ്രളയബാധിതർക്കും  കർഷകർക്കും   അർഹമായ നഷ്ട പരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് ആർ.എസ്.പി. ജില്ലാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാർഷിക പ്രതിസന്ധി ,രാത്രിയാത്ര നിരോധനം തുടങ്ങിയവക്ക് പരിഹാരം കാണണം. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ ജനദ്രോഹ തൊഴിലാളി ദ്രോഹ നടപടികളിലൂടെ ജനജീവിതം ദുരിതപൂർണ്ണമാക്കുകയാണ്. 

 ഈ മാസം 17-ന് കൽപ്പറ്റയിൽ നടക്കുന്ന ജില്ലാ സമ്മേളനം ഇക്കാര്യങ്ങൾ  ചർച്ച ചെയ്യുമെന്ന്  ഭാരവാഹികൾ പറഞ്ഞു. ഡിസംബർ 1, 2, 3 തിയതികളിൽ ഡൽഹിയിൽ നടക്കുന്ന ആർ.എസ്. പി. യുടെ 21-ാം ദേശീയ സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സ്വാഗത സംഘം ചെയർമാൻ പ്രവീൺ തങ്കപ്പൻ, കൺവീനർ കെ. ബാലൻ എന്നിവർ പറഞ്ഞു. കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം എം.ജി.ടി. ഹാളിലെ ബേബി ജോൺ നഗറിൽ നടക്കുന്ന ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം പ്രവീൺ തങ്കപ്പൻ അധ്യക്ഷത വഹിക്കും. മുൻ മന്ത്രി ഷിബു ബേബി ജോൺ സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *