May 5, 2024

ജില്ലാ സ്കൂൾ കലോത്സവം: സ്റ്റേജിനങ്ങൾക്ക് തുടക്കം

0
Img 20181112 Wa0026 2
(ജിൻസ് തോട്ടുംങ്കര)
വടുവഞ്ചാൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ  സ്റ്റേജിന മത്സരങ്ങൾക്ക്  തിരി തെളിഞ്ഞു. .  
            നീലക്കുറിഞ്ഞി ,നിശാഗന്ധി, സൂര്യകാന്തി, ശംഖുപുഷ്പം ,ചെമ്പകം ,മന്ദാരം ,പാരിജാതം തുടങ്ങി ഏഴ് വേദികൾ ഒരുങ്ങി കഴിഞ്ഞു. ഒൻപത് മണിയോടെ ആരംഭിക്കുന്ന മത്സര ഇനങ്ങൾ വൈകീട്ട് അഞ്ച് വരെ നീണ്ടു നിൽക്കും.
           ആദ്യ ദിനത്തിൽ  എൺപതോളം മത്സര ഇനങ്ങൾ ഏഴ് വേദികളിലായി അരങ്ങേറും. വയനാട് ജില്ലാ കലോത്സവം സംബന്ധിക്കുന്ന വിവരങ്ങൾ അറിയാൻ പ്രത്യേക ആപ്ലിക്കേഷനും തയ്യാറായി കഴിഞ്ഞു. നിറക്കൂട്ട് എന്ന പേരിലാണ് ആപ്ലിക്കേഷൻ രൂപികരിച്ചിരിക്കുന്നത്.
                വേദികളിൽ ഇന്ന് 
     ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം  വിദ്യാർത്ഥികളുടെ കുച്ചുപ്പുടി ,ഭരതനാട്യം ,മോഹിനിയാട്ടം ,കേരളനടനം ,മിമിക്രി ,മോണോആക്ട് ,സ്കിറ്റ്, മൂകാഭിനയം ,പൂരക്കളി ,നാടകം ,പഞ്ചവാദ്യം, മൃദംഗം ,മദ്ദളം ,തബല ,ഓടക്കുഴൽ ,ചെണ്ടമേളം ,തുടങ്ങിയ ഇനങ്ങൾക്ക് പുറമെ സംഘഗാനം ,ഗാനാലാപനം ,അഷ്ടപദി ,പാഠകം ,ലളിതഗാനം ,സംഘഗാനം ,ദേശഭക്തിഗാനം ,ഗസൽ ,കഥകളി സംഗീതം ,ശാസ്ത്രീയ സംഗീതം എന്നി ഇനങ്ങളും നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ ബിനോയ് അറിയിച്ചു. 
         തുടർന്നുള്ള ദിവസവും ആവേശം കുറയാതെ കലാപ്രേമികൾ  കാത്തിരുന്ന ഇഷ്ട മത്സരങ്ങൾ  വേദികളെ  സമ്പന്നമാക്കും.   മൂന്ന് ഉപജില്ലകളിൽ നിന്നായി അറുപത്തിമൂന്ന് വിദ്യാലയങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *