May 5, 2024

മാനന്തവാടി മുനിസിപ്പൽ ഭരണം പൂർണ്ണ പരാജയമാണെന്ന് യു.ഡി.എഫ്: പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കൗൺസിലർമാർ

0
 മാനന്തവാടി മുനിസിപ്പൽ ഭരണം പൂർണ്ണ പരാജയമാണെന്നും യു.ഡി.എഫ് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുനിസിപ്പൽ കൗൺസിലർമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മൂന്ന് വർഷത്തെ ഭരണം ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കുകയും 
എല്ലാ മേഖലയിലുംഅഴിമതി നിറഞ്ഞിരിക്കയാണ്
ഭരണസമിതിയിൽ പോലും ഒന്നും ചർച്ച ചെയ്യാതെ സി.പി.എം അഴിമതി നടത്തുന്നതിന്നായുള്ള വേദിയാക്കി മാറ്റിയിരിക്കയാണ് 
 മാനന്തവാടി മുനിസിപ്പാലിറ്റിയെ എന്നും കൗൺസിലർമാർ പറഞ്ഞു.മൂന്ന് വർഷമായി മുനിസിപ്പൽ സെക്രട്ടറിയെയും ആവശ്യമായ ജീവനക്കാരെയും നിയമിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ ഓഫീസിലെത്തുന്ന  സാധാരണക്കാർക്ക് ഒരു സേവനവും ലഭിക്കുന്നില്ല. ഓഫീസിൽ പല ആവശ്യങ്ങൾക്കായി ആദിവാസികൾ അടക്കം നൽകുന്ന അപേക്ഷകൾ പോലും കാണാതാവുന്ന സ്ഥിതിയാണുള്ളത്.
മൗലിക അവകാശങ്ങൾ പോലും നിഷേധിക്കുന്ന ഭരണ സമിതിക്കെതിരെ ഡിസംബർ ആദ്യവാരം മുതൽ ശക്തമായ സമരങ്ങൾക്ക് യു.ഡി.എഫ്. നേതൃത്വം നൽകും.
        മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും വാഹന പ്രചരണ ജാഥ നടത്തുമെന്നും കൗൺസിലർമാർ പറഞ്ഞു.മത്സ്യ മാംസ മാർക്കറ്റ് 2017.18 ൽ 4983666 രൂപക്കാണ് ലേലത്തിൽ പോയതെങ്കിൽ 2018. 19ൽ 2985933 രൂപക്കാണ്.ഭരണസമിതിയും കച്ചവടക്കാരും ഒത്ത് കളിച്ച് വൻ അഴിമതി നടത്തിയത് മൂലം മുനിസിപ്പാലിറ്റിക്ക് 20 ലക്ഷം രൂപയുടെ നഷ്ടമാണ് വരുത്തിവെച്ചത്. 
20 ലക്ഷത്തോളം രൂപ മുടക്കിമുനിസിപ്പൽ ബസ്റ്റാന്റിലെ കെട്ടിടം അറ്റകുറ്റപണി നടത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും 38 റൂമുകൾ ലേലം ചെയ്ത് കൊടുക്കാത്തതിനാൽ 50 ലക്ഷം രൂപയുടെ നഷ്ടമാണ് ഭരണസമിതിയുടെ അനാസ്ഥകാരണം മുനിസിപ്പാലിറ്റിക്ക് ഉണ്ടായത്.സമ്പൂർണ്ണ പാർപ്പിട പദ്ധതിയിൽവീടുകൾക്ക് എഗ്രിമെന്റ് വെച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണം നൽകാതെ മനഷ്യത്വരഹിതമായ  നിലപാടാണ് ഭരണ സമിതി സ്വീകരിക്കുന്നത്. മത്സ്യ മാംസ മാർക്കറ്റിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാതെ കെട്ടിടം നിർമ്മിച്ചത് കരാറുകാർക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാൻ വേണ്ടി മാത്രമാണ്. ആധുനിക  മാർക്കറ്റ് നിർമ്മിക്കാൻ 60 ലക്ഷം രുപ വകയിരുത്തിയിട്ടും അഴുക്ക് വെള്ളവും മാലിന്യങ്ങളും സംസ്ക്കരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
മത്സ്യ മാംസ മാർക്കറ്റിൽ നിന്നും ദുർഗന്ധമുള്ള മാലിന്യം ജനവാസകേന്ദ്രത്തിലൂടെ ഒഴുകുന്നത് മൂലം നാട്ടുകാർക്ക് പല രോഗങ്ങളും പിടികൂടുന്ന അവസ്ഥയാണുള്ളത്. സബ് കലക്ടർ അടച്ച് പൂട്ടാൻ ഉത്തരവിട്ടിട്ടും നടപടിയും ഇല്ല
മുനിസിപ്പാലിറ്റിയിലെ കെട്ടിട നമ്പർ അടിച്ചതിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയവർക്കെതിരെ നടപടി ഇല്ലെസ് മാത്രമല്ല മുനിസിപ്പാലിറ്റിക്ക് വീണ്ടും നമ്പർ അച്ചടിക്കേണ്ടി വന്നതിനാൽ ലക്ഷങ്ങൾ നഷ്ടം വരുകയും ചെയ്തു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 31 കോടി രൂപയുടെ ആക്ഷൻ പാസ്സായിട്ടും 50ലക്ഷം രൂപ പോലും ചില വഴിച്ചിട്ടില്ല. തൊഴിലുറപ്പിലെ ഓവർസീയറേയും അക്കൗണ്ടിനേയും വീട്ട് നമ്പർ ഇടുന്ന ജോലി ഏൽപ്പിച്ച് ഓഫീസ് അടച്ച് പൂട്ടിയ പോലെയുള്ള അവസ്ഥയാണുള്ളത്. പ്രളയത്തിൽ ഒരുൾപൊട്ടൽ അടക്കമുള്ള ദുരന്തങ്ങൾങ്ങൾ മൂലം ജനങ്ങൾദുരിതമനുഭവിക്കുമ്പോൾ ഭരണകക്ഷിയുടെ കൊടും കാര്യസ്ഥത മൂലം തൊഴിലുറപ്പ് പദ്ധതിയിൽ സാധാരണക്കാർക്ക് ജോലി ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
സ്പിൽ ഓവർ ജോലി ചെയ്ത വകയിൽകരാറുകാർക്ക് 70ലക്ഷം രൂപ നൽകാനുള്ളതിനാൽ കരാർ പ്രവൃത്തികൾ എല്ലാം നിലച്ചിരിക്കയാണ്
പൊട്ടിപൊളിഞ്ഞ റോഡുകൾ റിപ്പയർ ചെയ്യാതെയും കുത്തഴിഞ്ഞ് കിടക്കിന്ന ട്രാഫിക് സംവിധാനത്തിന് പരിഹാരം കാണാതെയും ഭരണസമിതി ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
        . തെരുവ് കച്ചവടക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് ഭരണസമിതിയുടേത്
കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ തെരുവ് കച്ചവടക്കാരെ ധനസഹായം നൽകി പുനരധിവസിപ്പിക്കണമെന്ന പദ്ധതി മൂന്ന് വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല ജനദ്രോഹ നിലപാടുകൾ തിരുത്താത്ത മുനിസിപ്പാലിറ്റിക്ക് എതിരെ ജനങ്ങളെ അണിനിരത്തിയുള്ള സമരം ആരംഭിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു. പത്രസമ്മേളനത്തിൽ ജേക്കബ് സെബാസ്റ്റ്യൻ .കടവത്ത് മുഹമ്മദ്.പി.വി. ജോർജ്. അഡ്വ.അബ്ദുൽ റഷീദ് പടയൻ.ഹുസ്സൈൻ കുഴി നിലം.വി.ഡി.അരുൺകുമാർ .
ഷീജ ഫ്രാൻസീസ്.ശ്രീലത കേശവൻ.സ്റ്റർവിൻസ്റ്റാൻലി എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *