July 3, 2026

ആൺകുട്ടികളുടെ അഷ്‌ഠപതിയിലും ഫാദർ ജി.കെ.എം വിദ്യർത്ഥിക്ക് തന്നെ ഒന്നാം സ്ഥാനം

0
IMG-20181116-WA0093
By ന്യൂസ് വയനാട് ബ്യൂറോ
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ അഷ്‌ഠപതിയിലും ഫാദർ  ജി.കെ.എം വിദ്യർത്ഥിക്ക്  തന്നെ ഒന്നാം സ്ഥാനം 
 
വടുവഞ്ചാൽ : വയനാട് ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ  വിഭാഗം ആൺകുട്ടികളുടെ സംസ്‌കൃതം അഷ്‌ഠപതിയിലും   കണിയാരം ഫാദർ ജി.കെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ  ശ്രീരാഗ് കെ .എം  ഒന്നാം സ്ഥാനം കരസ്ഥമാക്കി .നേരത്തെ പെൺകുട്ടികളുടെ അഷ്ടപതിയിൽ ജി.കെ.എം വിദ്യാർത്ഥിനിയായ സാനിയ ആൽഫിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് . 
 സംഗീത അദ്ധ്യാപിക ഗീതി റോസ് ജോൺസിന്റെ കീഴിലാണ് കഴിഞ്ഞ 4 മാസങ്ങളായി ശ്രീരാഗും സാനിയയും  സംസ്‌കൃതം അഷ്‌ഠപതി പരിശീലിച്ചത് . തലപ്പുഴ ഇടിക്കര സ്വദേശിയായ  കെ. മനോജിന്റെയും പ്രജിതയുടെയും മകനാണ് ശ്രീരാഗ് . വിദേശത്ത് ജോലി ചെയ്യുന്ന ശ്രീരാഗിന്റെ അച്ഛനും സഹോദരിയായ രേവതിയും ഗായകരാണ് . മാനന്തവാടി ജി.വി.എച്ച്.എസ് സ്കൂളിലെ  പ്ലസ് ടു വിദ്യാർത്ഥിനിയായ രേവതി ജില്ലാ കലോത്സവത്തിൽ മലയാളം സംഘഗാന മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് .അമ്മ പ്രജിത ഡ്രൈവിംഗ് സ്കൂൾ സ്റ്റാഫായി ജോലി ചെയ്യുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *