July 5, 2026

കുടുംബ പാരമ്പര്യം കാത്ത് സൂക്ഷിച്ച് ആദ്യമായി മത്സരത്തിനെത്തി വിജയം സ്വന്തമാക്കി സൽമാൻ ഫാരിസ്

0
IMG-20181116-WA0092
By ന്യൂസ് വയനാട് ബ്യൂറോ
കുടുംബ പാരമ്പര്യം കാത്ത് സൂക്ഷിച്ച് ആദ്യമായി മത്സരത്തിനെത്തി  വിജയം സ്വന്തമാക്കി സൽമാൻ ഫാരിസ്
വടുവൻചാൽ: വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ തന്റെ കുടുംബ പാരമ്പര്യം കാത്ത് സൂക്ഷിച്ച് ആദ്യമായി ജില്ലാ മത്സരത്തിൽ  വന്ന് വിജയം സ്വന്തമാക്കി സൽമാൻ ഫാരിസ്.മിമിക്രി മത്സരത്തിലാണ് സൽമാൻ തന്റെ കഴിവ് തെളിയിച്ചത്. തന്റെ കുടുംബ സഹോദരൻ മിക്ദാത് കഴിഞ്ഞ രണ്ട് തവണ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. .ഈ ഊർജം ഏറ്റെടുത്തു കൊണ്ടാണ് സൽമാൻ ഈ തവണ വേദിയിലെത്തിയ്.പനമരം ക്രസന്റ്    പബ്ലിക്ക് ഹൈസ്കൂൾ പത്താംതരം വിദ്യാർത്ഥിയാണ് സൽമാൻ. കാറ്റും മഴയും, രാഷ്ട്രീയക്കാരുടെ  ശബ്ദം എന്നിവയെ അനുകരിച്ചാണ്  സൽമാൻ മിമിക്രി  അവതരിപ്പിച്ചത്. സബ് ജില്ല, ജില്ല മിമിക്രി മത്സരങ്ങളിൽ ആദ്യമായി പങ്കെടുത്ത് വിജയം സ്വന്തമാക്കിയ ഈ പ്രതിഭ നെല്ലുള്ളതിൽ അലിയുടെയും നുഷൈബയുടെയും മകനാണ്. സഹോദരി സന ഫാത്തിമ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *