July 5, 2026

ഹൈസ്കൂൾ വിഭാഗം പാഠകത്തിൽ ഇത്തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കി എസ്. അർച്ചിത

0
IMG-20181116-WA0102
By ന്യൂസ് വയനാട് ബ്യൂറോ
ഹൈസ്കൂൾ വിഭാഗം പാഠകത്തിൽ ഇത്തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കി  എസ്. അർച്ചിത 

   വടുവൻചാൽ: വയനാട്  റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്ക്യത പാഠകത്തിൽ ഒന്നാം സ്ഥാനം ഇത്തവണയും കരസ്ഥമാക്കി എസ്. അർച്ചിത .സെന്റ് ജോസഫ് എച്ച് എസ് കല്ലോടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അർച്ചിത കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാഠകത്തിന് ബി ഗ്രേഡും ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ പിതാവായ 

    കൊട്ടിയൂർ ഐ. ജെ. എം. ഹയർ സെക്കന്ററി സ്കൂളിലെ സംസ്കൃതം അധ്യാപകനായ ഷിജുവിൽ    നിന്നാണ് പാഠക അവതരണത്തിന്റെ ശിഷ്യത്വം രണ്ടു വർഷമായി അർച്ചിത  പരിശീലനത്തലൂടെ സ്വന്തമാക്കിയത് ..ഭൂതോ കച്ചതം എന്ന വിഷയത്തെ  അടിസ്ഥാനമാക്കിയാണ് അർച്ചിത ഇത്തവണ വേദിയിൽ  പാഠകം അവതരിപ്പിച്ചത്.സംസ്കൃതത്തെ ഹൃദയത്തിലേറ്റുന്ന ഈ അച്ചനും മകൾക്കും സകല  പിന്തുണയും നൽകി  മാതാവായ ദിവ്യയും കൂടെയുണ്ട് .ദിവ്യ എള്ളുമന്ദം എ  യു പി സ്കൂളിലെ സംസ്കൃതം അധ്യാപികയാണ് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news