March 28, 2024

കലോൽസവത്തിന്റെ ആദ്യ ദിനത്തിൽ അപ്പീലുകളുടെ പ്രവാഹത്തോടൊപ്പം രക്ഷിതാക്കളുടെ കയ്യാങ്കളിയും

0
കലോൽസവത്തിന്റെ ആദ്യ ദിനത്തിൽ അപ്പീലുകളുടെ പ്രവാഹത്തോടൊപ്പം രക്ഷിതാക്കളുടെ കയ്യാങ്കളിയും
വടുവൻചാൽ: ജില്ലാ സ്കൂൾ കലോൽസവത്തിൽ അപ്പീലുകളുടെ പ്രവാഹത്തോടൊപ്പം രക്ഷിതാക്കളുടെ കയ്യാങ്കളിയിലുമാണ് ആദ്യ ദിനം പര്യവസാനിച്ചത്. ഏകദേശം ഒമ്പത് മണിക്ക് മത്സരം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.എന്നാൽ അപ്പീലുകൾ പരിഗണിച്ച് ഒന്നാം സ്റ്റേജിൽ പരിപാടി തുടങ്ങിയപ്പോഴേക്കും ഏകദേശം പന്ത്രണ്ടു മണിയായി. ഈ ഒരു സമയദൈർഘ്യം  ഒന്നാം സ്റ്റേജിലെ പരിപാടികളെ മുഴുവൻ ബാധിക്കുകയായിരുന്നു. കലോൽസവത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോൾ ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ അമ്പത്തിമൂന്നും ,ഹൈസ്കൂൾ വിഭാഗത്തിൽ നാല് പത്താറ് അപ്പീലുകളും' കൂടാതെ ലോകായുക്തയുടെ അപ്പീലുകളും ഡി.ഒ .വഴി വന്നവയും വേറെയുണ്ട്.
         കലോൽസവത്തിലെ വിധികർത്താക്കൾ കോഴ വാങ്ങിയെന്നുള്ള ആരോപണം ഒരു രക്ഷിതാവ് ഉന്നയിച്ചതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. സമീപ പ്രദേശങ്ങളിൽ നിന്നുള്ള  വിധികർത്താക്കളെ ഒരേ മൽസരത്തിന് നിയമിച്ചതിലൂടെ അഴിമതിയുണ്ടെന്നാണ് രക്ഷിതാവ് ആരോപിച്ചത്. കുച്ചുപ്പുടിയിൽ വിധികർത്താവായിരിക്കുന്നവരെ മാറ്റിയില്ലെങ്കിൽ സ്റ്റേജിൽ ചിലങ്കയൂരുമെന്ന് വിദ്യാർത്ഥിനി പറഞ്ഞതോടെ രക്ഷിതാക്കൾ കയ്യാങ്കളിയിലെത്തുകയായിരുന്നു. സ്റ്റേജ് ഒന്ന് നീലകുറിഞ്ഞിയിൽ രാത്രി വൈകിയും മൽസരം പൂർത്തിയാകാനുണ്ടായിരുന്നതും രക്ഷിതാക്കളിൽ ചില അസ്വാരസ്യങ്ങളുണ്ടാകാനിടയായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *