April 28, 2024

വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ബത്തേരി ഉപജില്ലക്ക് മുന്നേറ്റം.

0
Img 20181116 Wa0140
വടുവൻചാൽ: 
കൗമാര   കലയയുടെ ഭാവപ്പകർച്ചകൾക്ക്  വേദിയാകുന്ന തോമാട്ടുചാലിലെ വടുവൻ ചാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ മണ്ണിൽ വയനാട് ജില്ലാ കലോത്സവ നഗരിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം .ഹൈസ്കൂൾ വിഭാഗത്തിൽ 92 ഇനങ്ങളിൽ 36 എണ്ണവും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നൂറിൽ 31 ഇനങ്ങളും അറബിക് കലോത്സവത്തിൽ   19 ൽ അഞ്ച് ഇനങ്ങളും  സംസ്കൃത കലോത്സവത്തിൽ 18 ഇനങ്ങളിൽ നാലെണ്ണവുമാണ് ഫലം വന്നത്. ബത്തേരി ഉപജില്ല 398 പോയിന്റോടെ ഒന്നാമതും മാനന്തവാടി ഉപജില്ല 384 പോയിന്റോടെ രണ്ടാം സ്ഥാനത്തും വൈത്തിരി ഉപജില്ല 382 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.
ഹൈസ് സ്കൂൾ വിഭാഗത്തിൽ 54 ഇനങ്ങൾ പൂർത്തിയാപ്പോൾ ഒന്നാം സ്ഥാനത്തിൽ എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപ്പറ്റ 86 പെയിന്റും രണ്ടാം സ്ഥാനത്തിൽ 53 പെയിന്റോടുകൂടെ എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടിയും 49 പെയിന്റോടുകൂടി മീനങ്ങാടി മൂന്നാം സ്ഥാനത്തുമാണുള്ളത്
 
ഹയർ സെക്കണ്ടറി സ്കൂൾ വിഭാഗത്തിൽ 80 പെയിന്റോടെ ജി.എച്ച്.എസ്.എസ്.മീനങ്ങാടി ഒന്നാം സ്ഥാനത്തും 68 പെയിന്റോടെ ഡബ്ലു.ഒ.എച്ച്.എസ്.എസ് .പിണങ്ങോട് രണ്ടാംസ്ഥാനത്തും 58 പെയിന്റോടെ ജി.വി.എച്ച്.എസ്.എസ്.മാനന്തവാടി മൂന്നാം സ്ഥാനത്തുമാണ്.
ഹൈസ് സ്കൂൾ വിഭാഗം സംസ്കൃത വിഭാഗത്തിൽ 18 ഇനങ്ങളിൽ 18 ഇനം പൂർത്തിയായപ്പോൾ 58 പെയിന്റോടെ ഫാ.ജി.കെ.എം.എച്ച്.എസ്.കണിയാരം ഒന്നാം സ്ഥാനവും 47 പെയിന്റോടെ ജി.എച്ച്.എസ്.എസ്.
കണിയാമ്പറ്റയും രണ്ടാം സ്ഥാനവും 30 പെയിന്റോടെ അസംപ്ഷൻ എച്ച്.എസ്.ബത്തേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ് സ്കൂൾ വിഭാഗം അറബിക് മത്സരയിനത്തിൽ 5 ഇനങ്ങൾ പൂർത്തിയായപ്പോൾ 15 പെയിന്റോടെ ഡബ്ലു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ ഒന്നാം സ്ഥാനവും 10 
പെയിന്റോടെ ജി.എച്ച്.എസ്.എസ്. പടിഞ്ഞാറത്തറ രണ്ടാം സ്ഥാനത്തും 8 പെയിന്റോടെ ഡബ്ലു.ഒ.എച്ച്.എസ്.എസ്. പിണങ്ങോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
(കലാമേള വാർത്തകളും ചിത്രങ്ങളും .. : ജിൻസ് തോട്ടുംകര, കെ.ജാഷിദ് , പി.കെ. സിജു. , പി.പി. അഫ്സൽ, ഹാഷിം തലപ്പുഴ, അവനീത് ഉണ്ണി, പി.എസ്. അശ്വതി, അഹല്യ ഉണ്ണിപ്രവൻ, ആര്യ ഉണ്ണി, സെഫീദ സെഫി,  ഷെഹ്ന ഷെറിൻ.)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *