തുടർച്ചായായി എട്ടാം വർഷവും തായമ്പകയിൽ കൊട്ടിക്കയറി സെൻറ് ജോസഫ് ഹൈസ്കൂൾ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

: തായമ്പകയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും , കല്ലോടി സെന്റ ജോസഫ് ഹൈസ്കൂൾ
തുടർച്ചായായി എട്ടാം വർഷവും തായമ്പകയിൽ കൊട്ടിക്കയറി സെൻറ് ജോസഫ് ഹൈസ്കൂൾ
വടുവൻചാൽ: ജില്ലാ സ്കൂൾ കലോൽസവത്തിൽ തായമ്പകയിൽ കല്ലോടി സെന്റ് ജോസഫ് ഹൈസ്കൂളിന് ഒന്നാം സ്ഥാനവും എ ഗ്രേഡും. കഴിഞ്ഞ എട്ട് വർഷമായി തായമ്പകയിൽ സെൻറ് ജോസഫ് ഹൈസ്കൂളിനാണ് ആധിപത്യം. ഈ വിജയം വിദ്യാർത്ഥികൾ പൊരുതി നേടിയതാണ് കാരണം കഴിഞ്ഞ ആറ് വർഷമായി വിദ്യാർത്ഥികൾ നിരന്തരമായി ചെണ്ട പരിശീലിക്കുന്നു. കലാമണ്ഡലം അരവിന്ദ മാരാർ ,രാധാകൃഷ്ണ മാരാർ കുടാതെ സ്കൂളിലെ പ്രധാന പരിശീലകൻ ഹരീഷ് പി. വാര്യരുടെയും പ്രത്യേക ശിക്ഷണത്തിലാണ് വിദ്യാർത്ഥികളുടെ പഠനം. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു. പ്രതിഫലമൊന്നും വാങ്ങാതെയാണ്  വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. റിച്ചാർഡ് സെബാസ്റ്റ്യൻ ,ആൽബിൻ ആലക്കൽ, ജെയ്ൻ കെ.ജെ, കൃഷ്ണൻ ബഹദൂർ, അശ്വന്ത് എസ്, എന്നിവരാണ് തായമ്പകയിൽ അണിനിരന്നത്. ഇതിൽ എടുത്തു പറയേണ്ടത് നേപ്പാളി സ്വദേശിയായ  കൃഷ്ണൻ ബഹദൂർ എന്ന വിദ്യാർത്ഥിയുടെ സാന്നിധ്യമാണ്. അന്യ രാജ്യക്കാരനായ വിദ്യാർത്ഥിയെ അണിനിരത്തിയതോടെ   തായമ്പകയുടെ കീർത്തി അന്യ രാജ്യങ്ങളിലേക്കുമെത്തുമെന്നാണ് സ്കൂളിലെ പ്രധാന അധ്യാപിക അന്നമ്മ മേഴ്സി ആൻറണി പറയുന്നു. ഈ സംസ്ഥാന യുവജനോൽസവത്തിന് തളക്കമാർന്ന വിജയം കരസ്ഥമാക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *