May 6, 2024

കൗമാര തുടിപ്പിന് മേളതികവേകി പൂതാടി എസ്.എൻ.എച്ച്.എസ്. എസ് താരങ്ങൾ

0
Img 20181117 Wa0357
കൗമാര തുടിപ്പിന് മേളതികവേകി പൂതാടി എസ്.എൻ.എച്ച്.എസ്. എസ് താരങ്ങൾ
വടുവൻചാൽ: വയനാട് ജില്ലാ കലോത്സവത്തിൽ മേളതികവേകി മിന്നും വിജയവുമായി പൂതാടി എസ്.എൻ.എച്ച്.എസ് താരങ്ങൾ.ഹയർ സെക്കണ്ടറി വിഭാഗം ചെണ്ട മേളത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇവർ.  ചെണ്ടമേളത്തിന്റെ താളം വടുവൻചാലിന്റെ മണ്ണിന് ഉണർവേകിയപ്പോൾ വിജയത്തിന്റെ സന്തോഷം പങ്കിടുകയാണ് ഈ പ്രതിഭകൾ.ജയദേവ് എം.എസ്, സുനീഷ് കെ.എസ്, അർജുൻ കെ,അമൃതപ്രിയൻ റ്റി.ആർ, സുമിത്ത് വി.എസ്, അശ്വിൻ രാജ് പി.എസ്, ഇന്ദ്രജിത്ത് എ.എസ് എന്നിവരാണ് ചെണ്ടമേളത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.വിജീഷ് മാരാർ മാസ്റ്ററുടെ കീഴിലാണ് ഇവർ ചെണ്ടമേളം  അഭ്യസിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *