യൂത്ത് ക്ലബ്ബുകൾക്ക് വികസന പരിപാടി നടത്തി.

 •  
 • 12
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് വികസന     പരിപാടി  സംഘടിപ്പിച്ചു.
 
മാനന്തവാടി :   ദേശീയ കായിക യുവജന കാര്യ മന്ത്രാലയത്തിന്   കീഴി ൽ രാജ്യവ്യാപകമായി നടത്തുന്ന യുവജന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്  നെഹ്റു യുവകേന്ദ്രയുടെ  ആഭിമുഖ്യത്തിൽ മാനന്തവാടി ഭാരത് സ്കൗട്ട്  ഗൈഡ്സ് ഓഡിറ്റോറിയത്തിൽ വച്ച് യൂത്ത് ക്ലബ്ബ് ഡവലപ്മെൻറ് പോഗ്രാം സംഘടിപ്പിച്ചു. മാനന്തവാടിയിലെ വിവിധ യൂത്ത് ക്ലബ്ബുകളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. വികാസ് പീഡിയ സംസ്ഥാന കോഡിനേറ്റർ സി.വി.ഷിബു  ഉദ്ഘാടനം ചെയ്തു.മാനന്തവാടി  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എ.പി വൽസൻ അധ്യക്ഷത വഹിച്ചു. എൻ.വൈ.കെ. യൂത്ത്  കോഡിനേറ്റർ ജയ്സൺ, മിഥുൻ മുണ്ടക്കൽ, സി.വി.ഷിബു എന്നിവർ വിവിധ വിഷയങ്ങളിൽ 
 യൂത്ത് ഡവലപ്പ്മെന്റ് ക്ലാസിന് നേതൃത്വം  നൽകി.
                   ,  സ്കൗട്ട് ആന്റ്  ഗൈഡ്സ് അസോസിയേഷൻ മെമ്പർ വി.എം ബാലകൃഷ്ണൻ,യുവജന വായനശാല സെക്രട്ടറി സതീഷ് ബാബു,  എൻ.വൈ.കെ. 
      ബ്ലോക്ക് കോർഡിനേറ്റർമാരായ ഇയാസ്, ജയ്സൺ,  അനുരാഗ് , തുടങ്ങിയവർ സംസാരിച്ചു. •  
 • 12
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *