July 28, 2026

ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറി മറിഞ്ഞു: വൻ അപകടം ഒഴിവായി.

0
IMG-20181118-WA0145
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറി മറിഞ്ഞു .ഗ്യാസ് ഒഴിഞ്ഞ  കുറ്റികളായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.   ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം വച്ച് ഞായറാഴ്ച  വൈകുന്നേരം  മൂന്ന്  മണിയോടെയാണ് ഗ്യാസ് സിലിണ്ടർ നിറച്ച ലോറി മറിഞ്ഞത്.ലോറി മറിഞ്ഞതിനെ തുടർന്ന് സിലിണ്ടറുകൾ ചിതറിതെറിച്ചു.സംഭവത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി സമീ പമുണ്ടായിരുന്ന ജെ സി ബി കൊണ്ടുവന്ന് ലോറി ഉയർത്തുകയും ഡ്രൈവറെ   രക്ഷപ്പെടുത്തുകയുമായിരുന്നു ..ലോറിക്കടിയിൽ കുടുങ്ങിയിരുന്ന ഡ്രൈവർ കർണ്ണാടക സ്വദേശി യോഗേഷിനെ രക്ഷപ്പെടുത്തി മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ.ഗ്യാസ് ഒഴിഞ്ഞ  സിലിണ്ടറുകളുമായി മാനന്തവാടിയിൽ നിന്നും ബാവലി വഴി മൈസൂറിലെക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഗ്യാസ് ഒഴിഞ്ഞസിലിണ്ടറുകളായതിനാലാണ് 
സിലിണ്ടറുകൾ ചിന്നി ചിതറിയിട്ടും വൻ അപകടമുണ്ടാകാതിരുന്നത് .മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സും തിരുനെല്ലി പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *