June 22, 2026

യുവജന യാത്ര: യൂത്ത് ലീഗ് സംഘടിപ്പിച്ച ലോംഗ് മാർച്ച് ശ്രദ്ധേയമായി.

0
FB_IMG_1542598332198
By ന്യൂസ് വയനാട് ബ്യൂറോ
അക്രമരഹിത_കേരളം_വർഗീയ_മുക്ത_ഭാരതം_ജനവിരുദ്ധ_സർക്കാറുകൾക്കെതിരെ 
   എന്ന കാലിക പ്രസക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ  യുവജനപ്രസ്ഥാനം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ ഭാഗമായി മുസ്ലീം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ലോംഗ് മാർച്ച് ശ്രദ്ധേയമായി.തരുവണയിൽ തുടങ്ങി പനമരത്ത് സമാപിച്ച പരിപാടിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.ജാഥാ ക്യാപ്റ്റൻ ഉവൈസ് എടവെട്ടൻ, വൈസ് ക്യാപ്റ്റൻ ഹാരിസ് കാട്ടിക്കുളം എന്നിവരുടെ നേതൃത്വത്തിൽ 14 കിലോമീറ്റർ  പ്രവർത്തകർ വളരെ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ സമാപനം പനമരത്ത് നജീബ് കാന്തര പുരം ഉത്ഘാടനം ചെയ്തു. അഡ്വ.ടി സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി.ഐ സി ബാലകൃഷ്ണൻ MLA,  മുൻ പി കെ ജ യലക്ഷമി, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *