June 12, 2026

കാട്ടിക്കുളത്ത് പ്രവാസി കൂട്ടായ്മ രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: പത്തുവര്‍ഷത്തിലധികം വിദേശത്തു ജോലിചെയ്തു നാട്ടില്‍ തിരിച്ചെത്തിയവരുടെ കൂട്ടായ്മ രൂപീകരിച്ചു. എസ്എന്‍ഡിപി ഹാളില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രവാസി മലയാളി എന്ന പേരില്‍ കൂട്ടായ്മ രൂപീകരണം. 52 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ഭാരവാഹികളായി ബക്കര്‍ പള്ളിയാല്‍(പ്രസിഡന്റ്), വിജയന്‍ അമ്മാനി(വൈസ് പ്രസിഡന്റ്), പി.വി. വേണു(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, വായ്പ പദ്ധതികള്‍ ഉദാരമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news