May 19, 2024

കർഷകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു.

0
Img 20181122 112131
മാനന്തവാടി: 
കർഷകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. മാനന്തവാടി 
പായോട് ഉഴുന്നിങ്കല്‍ യാക്കോബ് (ബേബി 52 ) ആണ് മരിച്ചത്.  വ്യാഴാഴ്ച  രാവിലെ വീട്ടിലെ തെങ്ങില്‍ കയറി  തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ യാക്കോബിനെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംസ്കാരം   വെള്ളിയാഴ്ച  രാവിലെ 9 മണിക്ക്  മാനന്തവാടി സെന്റ് ജോർജ്  യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.  ഭാര്യ.: ഡെയ്സി. മക്കൾ: ബിൻസി, ജിൻസി. മരുമകൻ: ജിബി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *