September 30, 2026

ബേങ്കില്‍ നിന്നും അധികമായി ലഭിച്ച 88,000 രൂപ തിരികെ നല്‍കി യുവാവ് മാതൃകയായി.

0
IMG-20181123-WA0114-1
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട;അക്കൗണ്ടില്‍ നിന്നും 88,000 രൂപ പിന്‍വലിച്ച് വീട്ടിലെത്തി പണമെണ്ണി നോക്കിയപ്പോള്‍ 1,76,000 രൂപ.ഉച്ചയൂണ് പോലും കഴിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം ബേങ്കില്‍ തിരിച്ചെത്തി അധിക തുക തിരികെ നല്‍കി യുവാവ് മാതൃകയായി.തരുവണയിലെ ബേങ്കില്‍ നിന്നും ഇന്നലെ രാവിലെ പുലിക്കാട് സ്വദേശിയായ കൊടക്കാട് നിസാറിനാണ് 88,000 രൂപ അധികം ലഭിച്ചത്.വെള്ളിയാഴ്ചയായതിനാല്‍ ബേങ്കില്‍ നിന്നും എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമില്ലാത്തതിനാല്‍ വീട്ടിലെത്തിയാണ് പണം എണ്ണി നോക്കിയത്.അധികം തുക കണ്ടതോടെ ഭക്ഷണത്തിന് പോലും കാത്ത് നില്‍ക്കാതെ മഹല്ല് ഭാരവാഹികളെയും കൂട്ടി ബേങ്കിലെത്തി അധിക തുക തിരികെ നല്‍കുകയായിരുന്നു.പുലിക്കാട് ശാഖാ യൂത്ത് ലീഗ് പ്രസിഡന്റാണ് നിസാര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *