April 27, 2024

ദുരൂഹ മരണം സംബന്ധിച്ച് വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ഭീഷണിപെടുത്തിയതായി പരാതി

0
കാട്ടിക്കുളം  :ദുരൂഹ മരണം   സംബന്ധിച്ച് വാർത്ത  നൽകിയ മാധ്യമ പ്രവർത്തകനെ ഭീഷണിപെടുത്തിയതായി  പരാതി  .  ആലത്തൂർ കുളിർ മാവ് അടിയ കോളനിയിലെ ശശിയുടെ ദുരൂഹ മരണത്തെക്കുറിച്ച്  വാർത്ത നൽകിയ ബെന്നി പുത്തറയിലിന്  നേരെയാണ് ഭീഷണി.    വെള്ളാഞ്ചേരി എളമ്പിലാട്ട് അബ്ദുൾ ലത്തിഫും കുട്ടാളിയുമാണ് ക ട യിൽ അതിക്രമിച്ച് കയറി ഭീഷണിപെടുത്തുകയും അസഭ്യം പറഞ്ഞതെന്നാണ് ബെന്നി പറയുന്നത് . തന്റെ പേര് വെച്ച് വാർത്ത നൽകി എന്നാ ആരോപിച്ച് മർദിക്കാൻ ശ്രമിച്ചുവെന്നും ബെന്നി പറയുന്നു .കടയിൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അക്രമികൾ തിരിച്ചു പോയെന്നും ബെന്നി പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട്   തിരുനെല്ലി പോലീസിൽ അബ്ദുൾ ലത്തീഫിനെതിരെ പരാതി നൽകിയിട്ടുണ്ട്. 26. '2 .2016 നാണ് ശശി എന്നയാളെ   ദുരുഹസാഹചര്യത്തിൽ ലത്തീഫീന്റെ എസ്റ്റേറ്റിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നാവിശ്യപെട്ട് ശശിയുടെ ഭാര്യ ഉഷയും  മാതാവ് കാളിയും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സംഭവം വാർത്തയാക്കിയതിനാണ്   എസ്റ്റേറ്റ് ഉടമയായ  ലത്തീഫ് കഴിഞ്ഞ ദിവസം ദീപിക കമ്മ്യൂണികേഷൻ ഫോട്ടോസ്റ്റാറ്റ് കടയിൽ വന്ന് ഭീഷണിപെടുത്തിയത് ഭീഷണിപെടുത്തിയ സാഹചര്യത്തിൽ ശശിയുടെ ദുരുഹ മരണത്തിൽ ഇയാൾക്ക് പങ്കുള്ളതായും ബെന്നി ആരോപിച്ചു ഭീഷണിപെടുത്തി കേസ് ഒതുക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായും ബെന്നി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യുണിറ്റും ലത്തീഫിനെതിരെ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട്  തിരുനെല്ലി പോലീസിൽ പരാതി നൽകിയിട്ടുണ്ട്  .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *