April 27, 2024

ചുരമില്ലാ ബദല്‍ പാത – പൂഴിത്തോട് റോഡിന് പ്രഥമ പരിഗണന നല്‍കണം: മന്ത്രി ജി.സുധാകാരന് നിവേദനം നല്‍കി

0
Whatsapp Image 2018 11 23 At 2.48.44 Pm
കൽപ്പറ്റ .:

ചുരമില്ലാ ബദല്‍ റോഡ്‌ എന്നത് വയനാടന്‍ ജനതയുടെ കാലങ്ങളായുള്ള സ്വപ്നമാണ്. പൂഴിത്തോട് ബദല്‍ റോഡിന്‍റെ പണി 23 വര്‍ഷങ്ങള്‍ക്കപ്പുറം ഏതാണ്ട് 70% പൂര്‍ത്തിയായതാണ്. ജില്ലയില്‍ ചുരമില്ലാ പാതക്ക് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും പ്രാവര്‍ത്തികമാക്കുവാന്‍ ഏറ്റവും സാധ്യതയുള്ള റോഡാണിത്. വനത്തിലൂടെയുള്ള റോഡ്‌ നിര്‍മ്മാണത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാതിരുന്നതാണ് ഈ റോഡ്‌ പാതി വഴിയില്‍ നിലച്ചു പോകുവാന്‍ കാരണം. പൂഴിത്തോട് ബദല്‍ പാതയുടെ നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ സംസ്ഥാന ഗവര്‍ണമെന്റ്റ് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് കെ.എ. ആന്‍റണി, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, കെ.എം. ജോസഫ്,  ടി.പി. കുര്യാക്കോസ്‌ തുടങ്ങിയവര്‍ ചേര്‍ന്ന്  ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകാരനും, ജില്ലയിലെ എം.എല്‍.എ മാര്‍ക്കും, കളക്ടര്‍ക്കും നിവേദനം നല്‍കി.

ലോക ടൂറിസം ഭൂപടത്തില്‍ ഒന്‍പതാം സ്ഥാനം അലങ്കരിക്കുന്ന വയനാട് കേരളത്തിലെ ടൂറിസത്തിന്‍റെ പറുദീസയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ടൂറിസ രംഗത്ത് നമ്മുടെ രാജ്യത്ത് അനന്ത സാധ്യതയുള്ള ജില്ലയാണ് വയനാട്. വയനാടിന്‍റെ പ്രത്യേക ഭൂപ്രകൃതി പരിഗണിച്ച് വന നിയമങ്ങളില്‍ ഇളവു അനുവദിക്കുവാന്‍ ഗവര്‍ണമെന്റ്റ് തയ്യാറാകണം. കാരണം വയനാടിന്‍റെ വിസ്തൃതിയില്‍ മുപ്പത്തിയഞ്ചു ശതമാനം വനങ്ങളാണ്. പൂര്‍ണ്ണമായും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന, റെയില്‍വേ, വിമാന സൌകര്യങ്ങളും,മെഡിക്കല്‍ കോളേജും ഇല്ലാത്ത ജില്ലയാണിത്. വയനാട്ടിലേക്ക് ഒഴുകിയെത്തുന്ന സ്വദേശികളും വിദേശികളുമായ ആയിരങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ദീര്‍ഘകാലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സ്, യു.പി.എ ഗവര്‍ണമെന്റുകളും,തയ്യാറാകാതിരുന്നതാണ് വയനാടിന്‍റെ ഇന്നത്തെ ഒറ്റപ്പെടലിന് കാരണം. വയനാടിന്‍റെ സമഗ്ര വികസനത്തിനും, ടൂറിസ രംഗത്തുള്ള കുതിച്ചു ചാട്ടത്തിനും ബദല്‍ റോഡ്‌ അനിവാര്യമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

 

പകുതിയിലധികം പണി പൂര്‍ത്തീകരിച്ച നിരവധി വര്‍ഷത്തെ ശാസ്ത്രീയ പഠനത്തിനും സര്‍വേക്കും ശേഷം പ്രഥമ പരിഗണന ലഭിച്ച ചുരുങ്ങിയ ചിലവില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്ന പടിഞ്ഞാറത്തറ പോലുള്ള ചുരം ബദല്‍ റോഡുകളുടെ സാധ്യത നിലനില്‍ക്കുമ്പോള്‍  ആനക്കാം പൊയില്‍ തുരങ്ക പാതയ്ക്ക് സര്‍വേക്കും ശാസ്ത്രീയ പഠനത്തിനുമായി രണ്ടു കോടി വരെ അനുവദിച്ച് മുമ്പോട്ടു പോകുന്ന സംസ്ഥാന ഗവര്‍ണമെന്‍റിന്‍റെയും,ജനപ്രതിനിധികളുടെയുംനടപടി വയാനാടിന് ഏറെ ഗുണകരവും സ്വാഗതാര്‍ഹവുമാനെങ്കിലും പ്രഥമ പരിഗണന ലഭിക്കേണ്ട പൂഴിത്തോട് ബദല്‍ പാതയെക്കുറിച്ച് മൌനം അവലംബിക്കുന്ന സംസ്ഥാന ഗവര്‍ണമെന്റിന്റെ നയം പ്രതിക്ഷേധാര്‍ഹാമാണ്. ആനക്കാം പൊയില്‍ ബദല്‍ പാതയ്ക്ക് അറുനൂറു കോടി രൂപയാണ് കിഫ്ബിയില്‍ വകയിരുത്തിയിട്ടുള്ളത്. എന്നാല്‍, പടിഞ്ഞാറത്തറ ബദല്‍ റോഡിന് അങ്ങേയറ്റം 8.25km വനത്തിലൂടെയുള്ള റോഡിന് 40 കോടി രൂപ മാത്രമേ ചിലവാകൂ എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. തുരങ്ക പാതയ്ക്ക് ശാസ്ത്രീയ പഠനത്തിനും സര്‍വേക്കും ഇനിയും നിരവധി വര്‍ഷങ്ങള്‍ വേണ്ടി വരും.ഏഷ്യയിലെ തന്നെ രണ്ടാമത്തെ മണ്‍ അണക്കെട്ടായ പടിഞ്ഞാറത്തറ ഡാമിന്, തുരങ്ക പാത ഭീഷണിയാണെന്നും, ഡാമിന് ക്ഷതമേല്‍ക്കുമെന്നതിനാല്‍ അനുമതി ലഭിക്കുവാനുള്ള സാധ്യതയും കുറവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് 52 ഏക്കര്‍ വനഭൂമിക്ക് പകരം 104 ഏക്കര്‍ ഭൂമി വിവിധ പഞായത്തുകള്‍ വിട്ടു നല്‍കിയതിന്നുള്ള രേഖകള്‍ കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണ് വനം വകുപ്പ്. ഇതു ലഭ്യമായാലുടന്‍ സംസ്ഥാന ഗവര്‍ണമെന്‍റ് കേന്ദ്ര ഗവര്‍ണമെന്‍റിന് അപേക്ഷയും ഡി.പി.ആറും നല്‍കുവാന്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ഗവര്‍മെന്‍റിന്‍റെ സജീവമായ പരിഗണയിലുള്ള രണ്ട് ബദല്‍ റോഡുകളില്‍ ഒന്നാണിതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമ സഭയില്‍ അറിയിച്ചതാണ്. വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഈ പദ്ധതി കൂടിയേ തീരൂവെന്ന്  ഭാരവാഹികൾ മന്ത്രിയെ ധരിപ്പിച്ചു. 

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *