June 21, 2026

ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയില്‍ ഐസിയു ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയില്‍ മൊബൈല്‍ ഐസിയു ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ മേഖലയില്‍ പിന്നോക്കാവസ്ഥയിലുള്ള വയനാടിന് പല അടിയന്തര ഘട്ടങ്ങളിലും മികച്ച ചികിത്സക്കായി മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലപ്പോഴും രോഗികള്‍ മാര്‍ഗമധ്യേ മരിക്കുകയാണ്. മറ്റു ജില്ലകളെ ആശ്രയിക്കുമ്പോഴുണ്ടാകുന്ന സമയ നഷ്ടവും ചികിത്സ ലഭിക്കുന്നതിനുള്ള കാലതാമസവും ജീവന്‍ നഷ്ടമാകുന്നതിന് കാരണമാകുന്നുണ്ട്. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ജില്ലയില്‍ ഐസിയു ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ആംബുലന്‍സ് സൗകര്യത്തോടൊപ്പം ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭിക്കും. ഫാത്തിമമാതാ മിഷന്‍ ആശുപത്രിയുടെയും ഫെഡറല്‍ ബാങ്കിന്റെയും സഹായത്തോടെയാണ് സേവനം ലഭ്യമാക്കിയത്. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ടി. ബാബു, സെന്റ് തോമസ് പ്രൊവിന്‍സ് സാമൂഹ്യസേവന വിഭാഗം കൗണ്‍സിലര്‍ ഫാ. ജോസ് പ്രകാശ്, ഫെഡറല്‍ ബാങ്ക് കോഴിക്കോട് റീജിയണല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വൈസ് പ്രസിഡന്റ് തമ്പി ജോര്‍ജ്, കല്‍പ്പറ്റ ഹെഡ് ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഇ. സുനില്‍, ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ എടിച്ചിലാത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജിമ്മി പോടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ സാബു ജോസഫ്, ഡോ. വി.ജെ. സെബാസ്റ്റിയന്‍, ഡോ. ശ്രീഹര്‍ഷ, പിആര്‍ഒ എ. ബിനോയ് എന്നിവര്‍ സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *