June 21, 2026

പ്രിയദർശിനി ഫാർമേഴ്സ് ക്ലബിന് മികവിന്റെ പുരസ്കാരം നാളെ സമർപ്പിക്കും.

0
IMG_20181129_095257
By ന്യൂസ് വയനാട് ബ്യൂറോ
  താഴത്ത് വീട്ടിൽ സരസ്വതി
മികച്ച വനിത കർഷക.
കൽപ്പറ്റ: കിസാൻ ജ്യോതി ഗ്രാമീൺ ബാങ്ക് ഫാർമേഴ്സ് ക്ലബും,നബാർഡും, പുത്തൂർ വയലിലെ സ്വാമിനാഥൻ ഗവേഷണ കേന്ദ്രവും സംയുക്തമായി മികച്ച ഫാർമേഴ്സ് ക്ലബിനും വനിത കർഷകയ്ക്കുമുള്ള അവാർഡ്‌ വിതരണം ചെയ്യാൻ തീരുമാറ്റച്ചു. പുൽപ്പള്ളിയിലെ വനഗ്രാമമായ ചേകാടിയിലെ കർഷകരുടെ കൂട്ടായ്മയായ പ്രിയദർശിനി ഫാർമേഴ്സ് ക്ലബിനാണ് ജില്ലയിലെ മികച്ച കർഷക  ക്ലബിനുള്ള മുകുന്ദൻ സ്മാരക എവറോളിംഗ് ട്രോഫിക്ക് അർഹമായത്. കൂടാതെ ബത്തേരി പഴൂർ സ്വദേശിനി താഴത്ത് വീട്ടിൽ സരസ്വതിക്ക് മികച്ച വനിത കർഷകയ്ക്കുള്ള എം എസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിന്റെ ക്യാഷ് അവാർഡിനും അർഹയായി.
 നവംബർ 30 ന്  മുപ്പൈനാട് പഞ്ചായത്ത്  ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് കിസാൻ ഫാർമേഴ്സ് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രമോദ് കടലി, പി.ഹരിഹരൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *