ഡോ.ഋത്വികിനു യാത്രയയപ്പ് നല്‍കി
കല്‍പ്പറ്റ: ഉപരിപഠത്തിനായി സര്‍വീസില്‍നിന്നു വിരമിച്ച മുണ്ടേരി അര്‍ബണ്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ഋത്വികിനു റസിഡന്‍സ്് അസോസിയേഷന്റെയും വിവിധ സാംസ്‌കാരിക സംഘടകളുടെയും സഹകരണത്തോടെ പൗരാവലി യാത്രയയപ്പ് നല്‍കി. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷാജിര്‍ മോതിരോട്ട് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.പി. ആലി ഉപഹാരസമര്‍പ്പണം നടത്തി. കൗണ്‍സിലര്‍ എ.പി. ഹമീദ് പൊന്നാട അണിയിച്ചു. വി.പി. ശോശാമ്മ, സി.കെ. ശിവരാമന്‍, കെ.കെ. രാജേന്ദ്രന്‍, റസാഖ് കല്‍പ്പറ്റ, സി.ജെ. നൗഷാദ്, ഗിരീഷ് കല്‍പ്പറ്റ, സതീഷ്‌കുമാര്‍ ഹരിശ്രീ, കെ.ടി. തുളസീധരന്‍, പി. സുനില്‍, നസീര്‍ മുണ്ടേരി, എസ്.സി. ജോണ്‍, മുഹമ്മദലി, ബഷീര്‍ അമ്പിലേരി എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply