തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയ നിരീക്ഷിക്കും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  


       ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കായി സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പ്രചാരണങ്ങളും  ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കും. സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റുകളിലെ ഉള്ളടക്കങ്ങള്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നതായിരിക്കണം. അപകീര്‍ത്തിപ്പെടുത്തുന്നതോ വ്യക്തിഹത്യ നടത്തുന്ന രീതിയിലുളളതോ ആയ പരാമര്‍ശങ്ങള്‍ പാടില്ല.  ജാതി മത ഭാഷാപരമായ വിദ്വേഷങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലുളള പ്രചാരണങ്ങളും അനുവദിക്കില്ല. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കമ്മറ്റിക്ക് സമര്‍പ്പിക്കണം.. മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച പരസ്യങ്ങള്‍ മാത്രമേ സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധപ്പെടുത്താന്‍ പാടുളളൂ.സ്ഥാനാര്‍ഥികളുടെ മൊത്തം തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയനിങ്ങിനായി ചെലവഴിച്ച തുകയും ഉള്‍പ്പെടുത്തും.  
      മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമ തീയറ്ററുകളും വഴി ഇലക്ഷന്‍ പരസ്യങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവ പ്രക്ഷേപണം ചെയ്യുന്നതിന് മുന്‍പ് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി തേടണം. തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനൊപ്പം പത്ര-ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ്, സ്ഥാനാര്‍ഥികളുമായും രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവയും കമ്മറ്റി റെക്കോഡു ചെയ്ത് സൂക്ഷിക്കും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകളും സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വാര്‍ത്തകളും പരസ്യങ്ങളും അവലോകനം ചെയ്യുന്ന കമ്മിറ്റി ഓരോ സ്ഥാനാര്‍ഥിയേയും കുറിച്ചുള്ള റിപ്പോര്‍ട്ട് വരണാധികാരിക്കും  ചെലവു നിരീക്ഷകനും നല്‍കും. സ്വതന്ത്രമായ് വോട്ടുചെയ്യാനുള്ള സമ്മതിദായകന്റെ അവകാശത്തില്‍ പെയ്ഡ് ന്യൂസുകള്‍  സ്വാധീനം ചെലുത്തുന്നതായും തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനശക്തിക്ക് അവ പ്രോത്സാഹനം നല്‍കുന്നതായും കണ്ടത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എം.സി.എം.സി.ക്കു രൂപം നല്‍കിയത്.


സൈക്കോളജി അപ്രന്റീസ് നിയമനംകല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ സൈക്കോളജി അപ്രന്റീസ് നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 23 ന്  രാവിലെ 11 ന് നടത്തും.  സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ രേഖകളുമായി ...
Read More
കൽപ്പറ്റ:ജനകീയം അതിജീവനംപ്രളയ ദുരിതത്തില്‍ നിന്നും ജില്ല കരകയറുന്നു· പുനരധിവാസത്തിന് 46.71 കോടി ചെലവിട്ടു.· 122 വീടുകള്‍ പൂര്‍ത്തിയായി.· തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ · 6138 വീടുകള്‍ ...
Read More
കൽപ്പറ്റ:ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന അമ്പലവയല്‍ പഞ്ചായത്തിലെ ട്രസ്റ്റിനെതിരെ ജീവനക്കാര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം അടച്ചു പൂട്ടാന്‍ സാമൂഹ്യ ...
Read More
കൽപറ്റ: പ്രളയത്തിൽ തകർന്ന കുഞ്ഞോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടവും ടോയ്ലറ്റ്  ബ്ലോക്കും പുനർനിർമിച്ചു. മദ്രാസ് വൈ.എം.സി.എയുടെ നേതൃത്വത്തിൽ 40 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രളയത്തിൽ തകർന്ന സ്കൂൾ ...
Read More
കൽപ്പറ്റ:  വയനാട്ടിലെ നവോത്ഥനപ്രസ്ഥാനങ്ങളുടെ നായകനായിരുന്ന സി കെ.മമ്മു ഹാജി കുടുംബ സംഗമം 20- ന് പിണങ്ങോട് താനേരിൽ രാവിലെ 10 മണിക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി ...
Read More
കല്‍പ്പറ്റ:ഗ്രാമീണ ഗ്രന്ഥശാലകളുടെ കാലാനുസൃതമായ മാറ്റം ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായന സര്‍വേ സംസ്ഥാന വ്യാപകമായി ഇന്ന് ആരംഭിക്കും. ഗ്രന്ഥശാലാ സംഘത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ...
Read More
കൽപ്പറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ  നേതൃത്വത്തിൽ അധ്യാപകർവിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെഭാഗമായി ജൂലൈ 20 ന് വയനാട് ഡി.ഡി.ഇ ഓഫീസ് മാർച്ചും ...
Read More
കൽപ്പറ്റ: ടിപ്പർ  വാഹനങ്ങൾക്ക് വയനാട് ജില്ലയിൽ നാല് മണിക്കൂർ സമയനിരോധനംഏർപ്പെടുത്തിയ ജില്ലാതല റോഡ് സുക്ഷാസമിതിയുടെ തീരുമാനം പിൻവലിക്കണമെന്നും ചരക്ക് വാഹന തൊഴിലാളികളെ  പീഡിപ്പിക്കുന്ന  അധികാരികളുടെ നടപടികൾഅവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചരക്ക് വാഹന ...
Read More
.കല്പറ്റ:  ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്നും  ഭീമമായ തുക പല രീതിയിൽ പിരിച്ചെടുക്കുകയും തുച്ചമായ' സംഖ്യ ആർക്കെങ്കിലും കൊടുക്കുന്ന ഫോട്ടോകളും വീഡിയോകളിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ...
Read More
മാനന്തവാടി:ആള്‍ കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ ഭാരവാഹികള്‍ സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷുമായി റവന്യൂ,പഞ്ചായത്ത് ടാക്‌സ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.പഴയ കെട്ടിടങ്ങളില്‍ എക്സ്റ്റന്‍ഷന്‍ ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *