April 26, 2024

തിരഞ്ഞെടുപ്പ് പ്രചരണം: പോസ്റ്റര്‍ പതിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം

0

   
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി നോട്ടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ  സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോ മതിലുകളോ പതിക്കുന്നതിന് അവരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതിക്കായി ഒരു തരത്തിലുമുളള സമ്മര്‍ദ്ദമോ ഭീഷണിയോ പാടില്ല. ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് യാതൊരും ബുദ്ധിമുട്ടും സൃഷ്ടിക്കരുത്. ഉടമയുടെ സമ്മതപത്രത്തിന്റെ പകര്‍പ്പ് പോസ്റ്ററുകളും ബോര്‍ഡുകളും പതിച്ച് മൂന്ന് ദിവസത്തിനകം റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. 

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  കൂടിക്കാഴ്ച 
    വെള്ളമുണ്ട ഗവ.ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 20ന് രാവിലെ 11ന് കല്‍പ്പറ്റ ഗവ.ഐ.ടി.ഐ.ല്‍ നടത്തും.  ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബി.ടെക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, എന്‍.എ.സി/എന്‍.റ്റി.സി സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് പങ്കെടുക്കാം.
കേന്ദ്രീയ വിദ്യാലയ പ്രവേശനം
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 19 വൈകീട്ട് 4 വരെ നടത്താമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  വിവരങ്ങള്‍ക്ക് https://kvsonlineadmission.inwww.kvkalpetta.org, ഫോണ്‍ 04936 298400.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *