April 19, 2026

എം.എസ്.എഫ് “പറവകൾക്കൊരു നീർക്കുടം” ക്യാമ്പയിൻ സമാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ:എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ഏപ്രിൽ ഒന്ന് മുതൽ പതിനഞ്ച് വരെ പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ “പറവകൾക്കൊരു നീർക്കുടം” കാമ്പയിൻ ഔദ്യോഗികമായി പര്യവസാനിച്ചു.വർഷങ്ങളായി എം.എസ്.എഫ് ഉഷ്ണകാലത്ത് പറവകൾക്കും സഹജീവികൾക്കും വെള്ളം ഉറപ്പുവരുത്തുന്നതിനുവേണ്ടി ചെയ്യാറുള്ള കാമ്പയിനാണ് ഇത്.മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജന:സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി തുടങ്ങി വിവിധ ഘടകങ്ങളിലെ മുസ്ലിം ലീഗ് നേതാക്കളും ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ.ഹാരിസ്,ജന. സെക്രട്ടറി സി.കെ.ഹാരിഫ് തുടങ്ങി യൂത്ത് ലീഗ് നേതാക്കളും കാമ്പയിനിൽ പങ്കാളികളായി.ആദ്യ ദിനം എം.എസ്.എഫ് ജില്ലാ സംസ്ഥാന  ഭാരവാഹികളായ പിപി ഷൈജൽ,ഹക്കീം വിപിനെ,റമീസ് പനമരം,മുനീർ വടകര,
മുഫീദ തസ്നി,മുനവ്വറലി സാദത്ത്,ഷംസീർ ചോലക്കൽ,റിൻഷാദ് മില്ല്മുക്ക്,ജൈഷൽ,ഫഹമിദ ഷെറിൻ എന്നിവർ  വീടുകളിൽ നീർക്കുടം സ്ഥാപിച്ചായിരുന്നു കാമ്പയിന് തുടക്കം കുറിച്ചത്.തുടർന്നുള്ള ദിവസങ്ങളിൽ എംഎസ്എഫ് മണ്ഡലം പഞ്ചായത്ത് ഭാരവാഹികളടക്കം പ്രവർത്തകരല്ലാം ലോക്ക് ഡൗൺ ദിനങ്ങളിൽ വീട്ടികളിൽ നീർക്കുടം ഒരുക്കി.കാമ്പയിൻ ഔദ്യോഗികകമായി അവസാനിച്ചുവെങ്കിലും വേനൽ അവസാനിക്കുന്നതുവരെ നീർക്കുടങ്ങൾ നിറഞ്ഞുനിൽക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *