April 19, 2026

പാലത്തായി പീഢനം, പ്രതിഷേധവുമായി യൂത്ത് ലീഗ് കാമ്പയിന്‍

0
IMG-20200415-WA0339.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കണ്ണൂര്‍ പാനൂര്‍ പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഢിപ്പിച്ച അധ്യാപകന്‍ കൂടിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം വയനാട് ജില്ലയിലും അലയടിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്നും പോസ്റ്റര്‍ പിടിച്ചുള്ള ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍, ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ഭാരവാഹികളായ വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ജാഫര്‍ മാസ്റ്റര്‍, നിയോജക മണ്ഡലം ഭാരവാഹികളായ സി ടി ഹുനൈസ്, ഉവൈസ് എടവെട്ടന്‍, സമദ് കണ്ണിയന്‍, സി ഷിഹാബ്, ഹാരിസ് കാട്ടിക്കുളം, സി കെ മുസ്തഫ, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജല്‍, റമീസ് പനമരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാലത്തായി സ്കൂളിലെ നാലാം ക്ലാസുകാരിയെ അതേ സ്കൂളിലെ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപക വിഭാഗത്തിൻ്റെ ജില്ലാ നേതാവുമായ പത്മരാജനാണ് പലവട്ടം പീഡിപ്പിച്ചത്. സംഗതി പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് പെൺകുട്ടിയെ ഭീഷണി പ്പെടുത്തുകയും ചെയ്തിരുന്നു.
പീഡനക്കേസിൽ പെൺകുട്ടി സ്വമേധയാ മൊഴി നൽകുകയും പ്രതിയെ കൃത്യപ്പെടുത്തുക യും ചെയ്തിരുന്നു. പ്രതി പത്മരാജനെതിരെ നേരത്തേയും പരാതികൾ ഉയർന്നതായി നാട്ടുകാർ പറയുന്നു. സമാന രീതിയിൽ ഇയാൾ മറ്റു ചില കുട്ടികളെയും ഉപദ്രവിച്ചതായി വാർത്തകൾ വന്നിട്ടുണ്ട്. എന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിന് എതിരെ ആയിരുന്നു യൂത്ത് ലീഗ് കാമ്പയിന്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *