June 19, 2026

കർഷകർക്ക് കൈത്താങ്ങായി സഞ്ജീവനി വണ്ടിയെത്തി

0
IMG-20200418-WA0607.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: നീർവാരത്തെ  കർഷകർക്ക് കൈത്താങ്ങായി  കൃഷി വകുപ്പിന്റെ വാഹനമെത്തി പയർ ശേഖരിച്ചു തുടങ്ങി.  കൊറോണക്കാലത്ത് കർഷകരെ സഹായിക്കുന്നതിനും ഉപഭോക്താക്കൾക്ക് വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കുന്നതിനും വേണ്ടി കൃഷി വകുപ്പും നബാർഡ് സപ്പോർട്ടഡ് എഫ്. പി. ഒ ഫെഡറേഷനും ചേർന്ന് വയനാട്ടിൽ നടപ്പിലാക്കുന്ന ജീവനി സഞ്ജീവനി പദ്ധതിയിൽ നീർ വാരത്തെ കർഷകരിൽ നിന്നും   
പയറും പടവലം , കോവക്ക എന്നിവയും ശേഖരിച്ചു. ജില്ലയിൽ ഏഴിടത്തായി നടക്കുന്ന നാട്ടു ചന്തയിലേക്കും  സഞ്ജീവനി വാഹനങ്ങളിലേക്കും തുടർന്നും  ഇത്തരം കർഷകരിൽ നിന്ന് പച്ചക്കറി ശേഖരിക്കുമെന്ന് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ  അജയ് ,  എഫ്.പി.ഒ. ഫെഡറേഷൻ കോഡിനേറ്റർ സി.വി. ഷിബു എനിവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *