കർഷകർക്ക് കൈത്താങ്ങായി സഞ്ജീവനി വണ്ടിയെത്തി
പനമരം: നീർവാരത്തെ കർഷകർക്ക് കൈത്താങ്ങായി കൃഷി വകുപ്പിന്റെ വാഹനമെത്തി പയർ ശേഖരിച്ചു തുടങ്ങി. കൊറോണക്കാലത്ത് കർഷകരെ സഹായിക്കുന്നതിനും ഉപഭോക്താക്കൾക്ക് വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കുന്നതിനും വേണ്ടി കൃഷി വകുപ്പും നബാർഡ് സപ്പോർട്ടഡ് എഫ്. പി. ഒ ഫെഡറേഷനും ചേർന്ന് വയനാട്ടിൽ നടപ്പിലാക്കുന്ന ജീവനി സഞ്ജീവനി പദ്ധതിയിൽ നീർ വാരത്തെ കർഷകരിൽ നിന്നും
പയറും പടവലം , കോവക്ക എന്നിവയും ശേഖരിച്ചു. ജില്ലയിൽ ഏഴിടത്തായി നടക്കുന്ന നാട്ടു ചന്തയിലേക്കും സഞ്ജീവനി വാഹനങ്ങളിലേക്കും തുടർന്നും ഇത്തരം കർഷകരിൽ നിന്ന് പച്ചക്കറി ശേഖരിക്കുമെന്ന് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അജയ് , എഫ്.പി.ഒ. ഫെഡറേഷൻ കോഡിനേറ്റർ സി.വി. ഷിബു എനിവർ പറഞ്ഞു.





Leave a Reply