പ്രസ്ഥാവന വാസ്തവ വിരുദ്ധം സി.സി.എസ്.കെ ഭാരവാഹികൾ
കേരളത്തിലെ മുഴുവൻ സിബിഎസ്ഇ സ്കൂളുകളും അടുത്ത അധ്യയന വർഷം നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ എന്ന പേരിൽ ഒരു പ്രമുഖ ചാനലിൽ ശ്രീ ടി പി എം ഇബ്രാഹിം ഖാൻ നടത്തിയ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധം ആണെന്ന് കൗൺസിലർ സി.ബി.എസ്.സി സ്കൂൾ ഓഫ് കേരള വയനാട് ജില്ലാ ഘടകം ഭാരവാഹികളായ വി.ജി സുരേന്ദ്രനാഥ് ,ഷിംജിത് ദാമു ,ഫാദർ .സന്തോഷ് തുടങ്ങിയവർ പറഞ്ഞു.
കോവിഡ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ ഏതു തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കണം എന്ന കാര്യത്തിൽ ജില്ല തലത്തിൽ ചർച്ചകൾ പുരോഗമിക്കുക മാത്രം ചെയുന്ന ഈ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടപ്പാക്കാൻ തീരുമാനിച്ചു എന്ന രീതിയിൽ വരുന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണ്.
കേരളത്തിലെ ഒരു ചെറിയ വിഭാഗം സ്കൂളുകളെ മാത്രം പ്രതിനിധീകരിക്കുന്ന മാനേജ്മെൻറ് അസോസിയേഷൻ എന്ന സംഘടനയാണ് ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്.
കേരള കൗൺസിൽ ഒഫ് CBSE സ്കുളിൽ അംഗങ്ങളായ സ്കൂളുകൾ നിലവിൽ ഡൊണേഷനോ അത്തരത്തിൽ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ച മറ്റു ഫീസുകളോ രക്ഷിതാക്കളിൽ നിന്ന് നിലവിൽ ഈടാക്കാറില്ല എന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരമാകുന്ന രീതിയിലുള്ള തീരുമാനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും CCSK യുടെ വയനാട് ജില്ലാ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.





Leave a Reply