ലോക്ഡൗൺ കാലത്ത് റൈസാബാനുവിൻ്റെ കരവിരുതിൽ കുപ്പികളിൽ വിരിഞ്ഞത് വർണ വിസ്മയം
മാനന്തവാടി: വരയാൽ സ്വദേശിനി റൈസാബാനുവിന് ലോക്ഡൗൺകാലത്തും നിറയെ തിരക്കായിരുന്നു. ഉപേക്ഷിക്കപ്പെട്ട കുപ്പികൾ എടുത്ത് കഴുകി വൃത്തിയാക്കി കുപ്പികളിൽ ചിത്ര പണി കളികളും പെയിൻ്റിങ്ങുകളുമൊരുക്കുകായാണ് റയീസാബാനു. വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ഇതൊരു വരുമാന മാർഗ്ഗം കൂടിയാണിത്.
കളിമണ്ണ്, പെയിൻ്റ്, മുത്തുകൾ, വ്യത്യസ്ത വിത്തുകൾ, റിബൺ തുടങ്ങിയ ഉപയോഗിച്ചാണ് ഈ മനോഹര ദൃശ്രങ്ങൾ തീർത്തത്. ക്ഷമയും, സമയവുമുണ്ടെങ്കിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ ആർക്കും എളുപ്പത്തിൽ ഈ മേഖലയിൽ വരാമെന്നും വിപണനം നടത്തിയാൽ സ്ത്രീ ചെറിയ രീതിയിലുള്ള വരുമാന മാർഗമാണെന്നും പറഞ്ഞു റൈസാബാനു പറഞ്ഞു.





Leave a Reply