May 6, 2024

തൊഴിൽ ക്ഷമതയുടെ പുതിയ കൈവഴികൾ:അസാപ് വെബിനാർ സീരീസ് ഒരുക്കുന്നു.

0
കൽപ്പറ്റ: 
ഈ ലോക്ക് ഡൗൺ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനും,ടെക്‌നോളജിയുടെ നൂതനമായ മേഖലകൾ പരിചയിക്കുവാനും അതുവഴി തൊഴിൽ ക്ഷമതയുടെ പുതിയ കൈവഴികൾ ആർജിക്കുവാനും അസാപ്  വെബിനാർ സീരീസ്  ഒരുക്കുന്നു. .
 ലോക്ക് ഡൗൺ കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് ഉദ്യോഗാർത്ഥികളുമായി ജില്ലയിലെ പ്രമുഖർ സംവദിക്കുന്ന ഒരു വെബിനാർ സീരിസിന്  അസാപ് തുടക്കം കുറിക്കുകയാണ്.
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ ഓൺലൈൻ വെബിനാർ സീരിസ്  ചൊവ്വാഴ്ച, 2020 ഏപ്രിൽ 21 വൈകിട്ടു 4 മണിക്ക്  ബഹുമാന്യയായ  വയനാട് ജില്ലാ കളക്ടർ  അദീല അബ്ദുള്ള ഐ എ എസ്  ഉദ്ഘാടനം ചെയ്തു സംസാരിക്കും. തുടർന്നു ഇന്റർനാഷണൽ ട്രെയിനറായ  ബ്രിജേഷ് ജോൺ മാറുന്ന തൊഴിലവസരങ്ങളെക്കുറിച്ചും എങ്ങനെ അതിനായി തയ്യാറെടുക്കണമെന്നും യുവജനങ്ങളുമായി സംവദിക്കുന്നു. തുടർന്ന് എല്ലാ ദിവസവും ഇതേ സമയം പ്രഗത്ഭരുടെ പരിശീലന പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഇതിനായി ലോഗ് ഇൻ ചെയ്യുക :http://www.skillparkkerala.in/webinars
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *