ഒരു മരണം കൂടി കുരങ്ങു പനിയെന്ന് സ്ഥിരീകരിച്ചു : അഞ്ച് പേർ ആശുപത്രിയിൽ: 5000 ഡോസ് വാക്സിൻ വയനാട്ടിൽ എത്തി
ഒരു മരണം കൂടി കുരങ്ങു പനിയെന്ന് സ്ഥിരീകരിച്ചു
കൽപ്പറ്റ. : വയനാട്ടിൽ ഒരു മരണം കൂടി കുരങ്ങു പനിയെന്ന് സ്ഥിരീകരിച്ചു. കാട്ടിക്കുളം ബേഗൂർ കോളനിയിലെ മാരിയുടെ മരണമാണ് കുരങ്ങുപനിയെന്ന് പരിശോധനാ ഫലം വന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക പറഞ്ഞു. ഏപ്രിൽ 13-നാണ് മാരി മരിച്ചത്. ഏപ്രിൽ 22 – നാണ് ഫലം വന്നത്. ഇതോടെ ഈ വർഷം കുരങ്ങു പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. രാജുവെന്ന മറ്റൊരാളുടെ മരണം ഇപ്പോഴും സംശയത്തിലാണ്. ഇയാളുടെ സാമ്പിൾ പരിശോധനക്ക് എടുത്തിരുന്നില്ല.
അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്.
ഈ വർഷം 36 പേർക്കാണ് കുരങ്ങു പനി സംശയമുള്ളത്. ഇവരിൽ 26 പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. 5000 ഡോസ് പ്രതിരോധ വാക്സിൻ കർണാടകത്തിൽ നിന്ന് എത്തിച്ചതായി കലക്ടർ പറഞ്ഞു. ബത്തേരി താലൂക്കാശുപത്രിയിൽ ഡോ. കർണന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം പ്രവർത്തിക്കുന്നുണ്ട് .




Leave a Reply