കൂരമാൻ, മലയണ്ണാൻ, പാറ വെരുഗ് എന്നിവയെ വേട്ടയാടി ചുട്ടു തിന്നു : ആറുപേരെ വനപാലകർ അറസ്റ്റ് ചെയ്തു.
ശേഖരണത്തിന്റെ മറവിൽ വനത്തിൽ നായാട്ട് . ആറ് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. അമ്പും വില്ലും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ ശശി, സുരേഷ്ബാബു,അനീഷ് ,കരിയൻ ,മണി എന്നിവെരെ വനം വകുപ്പ് പിടികൂടിയത്. കൂരമാൻ, മലയണ്ണാൻ, പാറ വെരുഗ്, എന്നിവയെ വേട്ടയാടി വനത്തിൽ നിന്ന് തന്നെ ഇവർ ചുട്ട് തിന്നുകയായിരുന്നു. കൂടാതെ അതിർത്തി പങ്കിടുന്ന ബാവലി കർണാടകയിലെ നീരീക്ഷണ ക്യാമറയും ഇവർ അടിച്ചു തകർത്തിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതം ബാവലി സക്ഷനിലാണ് സംഭവം. ഇതുമായ് ബന്ധപെട്ട് പ്രതികൾ വന്യമൃഗങ്ങളെ ചുട്ട് ഭക്ഷിച്ച സ്ഥലത്തേക്ക് തെളിവെടുപ്പിന് കൊണ്ടു പോയിട്ടുണ്ട്. വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ പി സുനിലിന്റെ നേതൃത്വത്തിലാണ് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.




Leave a Reply