September 26, 2026

സ്പ്രിഗ്‌ളര്‍ അഴിമതി: യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി

0
sprinkler-photo.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സ്പ്രിംഗ്‌ളര്‍ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലയിലുടനീളം പ്രതിഷേധസമരം നടത്തി. സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ ഒരോ വ്യക്തിയുടെയും മൗലികാവകാശത്തിന്റെ ഭാഗമാണെന്നും, വ്യക്തിക്കളുടെ ആരോഗ്യ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ സ്പ്രിങ്ക്‌ളര്‍ കമ്പനിക്ക് കൈമാറിയത് കോടികളുടെ അഴിമതിയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 155 കേന്ദ്രങ്ങളില്‍ സമരം നടത്തിയത്. സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ കല്‍പ്പറ്റയില്‍ നിര്‍വഹിച്ചു. പിണറായി വിജയന്റെ ആരോഗ്യ വിവരങ്ങള്‍ അദ്ദേഹത്തിന്റെ സ്വകാര്യതയാണെക്കില്‍, കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അവരുടെ സ്വകാര്യതയാണെന്നും, ഡാറ്റ വില്‍പന നടത്തിയ മുഖ്യമന്ത്രി അന്വേഷണം നേരിടാന്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ്.കെ, സാലി റാട്ടകൊല്ലി, ഡിന്റോ ജോസ്, സുനീര്‍ പി ഇ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറി ജിത്ത്.എം.കെ, ജില്ലാ ജനറന്‍ സെക്രട്ടറിമാരായ സുജിത്ത് പി എം, അനീഷ് ഇ എം, അഫ്‌സല്‍ ചീരാല്‍, ശ്രീലക്ഷ്മി, ബിജി എ കെ, ജില്ലാ സെക്രട്ടറിമാരായ രോഹിത് ബോധി, സിജു പൗലോസ്, ഷൈജല്‍ വി.സി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എ ബിന്‍ മുട്ടപ്പള്ളി, സിറിള്‍ ജോസ്, അസീസ് വാളാട് എന്നിവര്‍ വിവിധയിടങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *