August 31, 2026

ലോക്ക് ഡൗണിൽ തിരുവനന്തപുരത്ത് കുടുങ്ങിയ വയനാട് സ്വദേശിയായ വിദ്യാർത്ഥിയെ ഫയർഫോഴ്സിന്റെ വാഹനത്തിൽ ജന്മനാട്ടിലെത്തിച്ചു

0
IMG-20200426-WA0224.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ലോക്ക് ഡൗണിൽ തിരുവനന്തപുരത്ത് കുടുങ്ങിയ വയനാട് സ്വദേശിയായ വിദ്യാർത്ഥി ഫയർഫോഴ്സിന്റെ വാഹനത്തിൽ    ജന്മനാട്ടിലെത്തിച്ചു.
പടിഞ്ഞാറത്തറ
പതിനാറാം മൈൽ  ചെമ്പകമല കോളനിയിലെ
പുലക്കുന്നേൽ
വിമല വിജയൻ ദമ്പതികളുടെ മകൻ ജിഷ്ണു ( 14 ) വിനെയാണ് അഗ്നി രക്ഷ  സേനാംഗങ്ങൾ
  വീട്ടിലെത്തിച്ചത്.  തിരുവനന്തപുരം ജില്ല വയിൽ വെള്ളയാണി അയ്യങ്കാളി സ്പോർട്സ് സ്കൂളിൽ പഠിക്കുകയായിരുന്നു.  ലോക്ഡൗൺ കാരണം നാട്ടിൽ പോകാനാകാതെ ആയപ്പോൾ വയനാട് ജില്ലാ കളക്ടറുടെ ഉത്തരവ്     പ്രകാരം കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്  ഡയറക്ടർ ജനറലിന്റെ  നിർദ്ദേശമനുസരിച്ച്  ഡയറക്ടർ ടെക്നിക്കലും തിരുവനന്തപുരം  സ്റ്റേഷൻ ഓഫീസറുo നാട്ടിൽ എത്തിച്ചത്.
 വൈകുന്നേരം   6 മണിയോടെ കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിൽ എത്തിയ സംഘം
തുടർന്ന്  കൽപ്പറ്റ സ്റ്റേഷൻ ഓഫീസർ . കെ. എം. ജോമിയുടെ  നേതൃത്വത്തിൽ  വീട്ടിൽ എത്തിച്ചു. ഇവരോടൊപ്പം
  കൽപ്പറ്റ എം.എൽ.എ. . സി.കെ.  ശശീന്ദ്രനും ജി ഷ്ണവിന്റെ  വീട്ടിലെത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *