May 3, 2024

മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ: കൈ കഴുകാൻ സംവിധാനമില്ലങ്കിൽ 1000 രൂപയും പിഴ

0
കൽപ്പറ്റ: 
മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ 5000 രൂപ പിഴ.

2011 കേരള പോലീസ് നിയമത്തിലെ 2020 ൽ നിലവിൽ വന്ന റൂൾസ് പ്രകാരം 118 (ഇ) പ്രകാരമാണ് 5000 രൂപ പിഴയടക്കാൻ സാധിക്കുന്നത്. കേസിൽ പെടുന്ന വ്യക്തി പിഴ അടയ്ക്കാൻ തയ്യാറല്ലെങ്കിൽ എങ്കിൽ കേസ് കോടതിയിലേക്ക് പോകും . കോടതിയിൽ എത്തിയാൽ 

മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും. കടയുടമ  ആയാലും വ്യക്തി ആയാലും മാസ്ക് ധരിച്ചില്ലങ്കിൽ കേസ് എടുക്കും. 20 രൂപയുടെ മാസ്കി നോ കർച്ചീഫിനോ  പകരം  എന്തിനാണ് 5000 രൂപ പിഴയടക്കാൻ നിൽക്കുന്നതെന്ന് എസ്.പി. മധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
ഇതേ നിയമം ചട്ടം 

120 പ്രകാരം  ഓഫീസധികാരിയോ കടയുടമയോ  സാനിറ്റൈസർ, സോപ്പ് ,കൈ കഴുകാനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തിയിട്ടില്ലങ്കിലും  കേസെടുക്കും.
1000 രൂപ പിഴയടച്ച് കേസിൽ നിന്ന് ഒഴിവാക്കാം. പിഴയടയ്ക്കാൻ തയ്യാറാകാതെ ഈ കേസ് കോടതിയിലേക്ക് പോയാൽ  ശിക്ഷ ഒരു വർഷം തടവും 5000 രൂപ പിഴയുമായിരിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *