April 27, 2024

സി.എം.എൽ. റെഡ് റെഡി ടു ഡൊണേറ്റ്: മാതൃകയായി ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത

0
Img 20200429 Wa0498.jpg
മാതൃകയായി  
ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത
ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ  രക്തം ദാനം ചെയ്യാൻ  താല്പര്യം ഉള്ളവരുടെ പേര് വിവരങ്ങൾ ശേഖരിക്കന്നതിനായി തയ്യാറാക്കിയ  CML ReD – Ready to Donete എന്ന മൊബൈൽ ആപ്ലിക്കേഷൻ്റെയും സി.എം.എൽ. ബ്ലഡ് ഡോണേഴ്സ്  എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ ഉദ്ഘാടനം വ്യത്യസ്തമായി  ലോക്‌ഡോൺ കാലത്ത് സാമൂഹിക  അകലം പാലിച്ചുകൊണ്ട്‌  ഓൺലൈൻ മാധ്യമങ്ങളിലൂടെ മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ്‌  നിർവ്വഹിച്ചു . രൂപത പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച  ചടങ്ങിൽ  ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന വൈസ് ഡയറക്ടറും മാനന്തവാടി രൂപത ഡയറക്ടറുമായ   ഫാ . ഷിജു ഐക്കരക്കാനയിൽ ആമുഖ പ്രഭാഷണം നടത്തി. സി.എം.എൽ.  ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ , സംസ്ഥാന പ്രസിഡൻ്റ് ബിനു മാങ്കൂട്ടം, മലബാർ റീജിയണൽ ഓർഗ്ഗ നൈസ്സർ ബേബി പ്ലാശേരിൽ  ടോണി ചെമ്പോട്ടിക്കൽ , ടോം ജോസ് പൂവകുന്നേൽ,  ആര്യ കൊച്ചുപുരയ്ക്കൽ, തങ്കച്ചൻ മാപ്പിളകുന്നേൽ, നിമിത മൂല നിരപ്പേൽ എന്നിവർ സംസാരിച്ചു . സമ്മേളനത്തിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയ ഡോൺ ഞൊണ്ടന്മാക്കിലിനെയും ഓൺലൈനിൽ ലൈവ് ചെയ്യുന്നതിനായി  സഹായിച്ച മാനന്തവാടി രൂപത മീഡിയ കമ്മീഷൻ  ഡയറക്ടർ ഫാ.മനോജ് കാക്കോനാലിനെയും മീറ്റിംഗിൽ രൂപത സമിതി അഭിനന്ദിച്ചു . രക്തം ആവശ്യമുള്ളവർക്കും ദാനം ചെയ്യാൻ താല്പര്യമുള്ളവർക്കും CML ReD എന്ന മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *