ലോക് ഡൗൺ വസന്തം : ബോട്ടിലുകളില്‍ പൂക്കള്‍ വിരിയിച്ച് അനു ഹരിദാസ്.
വെള്ളമുണ്ട. ഒരുമാസം പത്ത് കുപ്പികള്‍. നൂറ് മണിക്കൂറ് ശ്രമം കൊണ്ട് ഓണ്‍ ലൈന്‍ ബോട്ടില്‍ പെയിന്റിങ്ങ് ചലഞ്ചില്‍ ശ്രദ്ദേയയാവുകയാണ് മൊതക്കര വാളിപ്ലാക്കല്‍ അനുഹരിദാസ്. ഒന്നിനൊന്ന് വ്യത്യസ്തമായ കുപ്പികളില്‍ വര്‍ണ്ണചിത്രങ്ങളെഴുതി ഓണ്‍ലൈന്‍ ബോട്ടില്‍ ചലഞ്ചില്‍ നാടെല്ലാം ലോക് ഡൗണിന്റെ ആലസ്യത്തില്‍ കഴിയുമ്പോള്‍ പഴയ കുപ്പികള്‍ സംഘടിപ്പിച്ച് നിറങ്ങള്‍ തുന്നുന്ന തിരക്കിലായിരുന്നു അനു. കുപ്പികളേക്കാള്‍ നിറങ്ങള്‍ ശേഖരിക്കുന്നതിനായിരുന്നു വെല്ലുവിളി. പലനിറങ്ങളും കിട്ടാനില്ല. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ഇതിനെയെല്ലാം നിറങ്ങളുടെ മിശ്രണം കൊണ്ട് മറികടന്നു. ഇത്ര മണിക്കൂറിനുള്ളില്‍ സമയ ബന്ധിതമായി ഓരോന്നും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി മാത്രം സമയം കണ്ടെത്തി. ഇങ്ങനെയാണ് ഇപ്പോള്‍ പത്തിലധികം കുപ്പികള്‍ ഇതിനകം പിന്നിട്ടത്.
ചിത്രരചനയൊന്നും പഠിച്ചിട്ടില്ല. ഗാര്‍മെന്റ് ഡിസൈനിങ്ങിലുള്ള മുന്‍പരിചയത്തില്‍ നിന്നാണ് ബോട്ടില്‍ പെയിന്റിങ്ങിലേക്ക് പരീക്ഷണം നടത്തുന്നത്. സ്റ്റിച്ചിങ്ങ്, എംബ്രോയിഡറി വര്‍ക്ക്, ഗ്ലാസ് പെയിന്റിങ്ങ് എന്നിവയെല്ലാം താല്‍പ്പര്യമുള്ള മേഖലയാണ്. ലോക് ഡൗണ്‍ വേളയില്‍ ബോട്ടില്‍ പെയിന്റിങ്ങില്‍ നിരവധി പരീക്ഷണങ്ങളാണ് വീടുകളില്‍ നടക്കുന്നത്. ഒട്ടേറെ മത്സരങ്ങളും ഈ രംഗത്ത് അരങ്ങേറുന്നു. ലോക് ഡൗണിന് ശേഷം പെയിന്റ് ചെയ്ത ബോട്ടിലുകളുടെ പ്രദര്‍ശനവും നടത്താനൊരുങ്ങുകയാണ് ഈ രംഗത്തുള്ള കൂട്ടായ്മകള്‍.

Leave a Reply