ലോക് ഡൗൺ കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി കെ.പി.എസ് -ടി.എ
കൈത്താങ്ങുമായി കെ.പി.എസ്.ടി.എ.
കൽപ്പറ്റ:
ലോക് ഡൗൺ കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി കെ.പി.എസ് -ടി.എ വയനാട് ജില്ല .ആരോഗ്യ പ്രവർത്തകർക്കുള്ള പി.പി.ഇ.കിറ്റ് വിതരണം,. ചെക് പോസ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കുള്ള സുരക്ഷ സാമഗ്രികളുടെ വിതരണം എന്നിവക്കു ശേഷം മൂന്നാം ഘട്ടമായി 2000 രൂപയുടെ വീതം ഒരു ലക്ഷം രൂപക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകളാണ് നൽകിയത്.നാല് വർഷമായി സ്ഥിരം തസ്തികയിൽ ജോലി ചെയ്ത് വരുന്ന നിയമനം ലഭിക്കാത്ത അധ്യാപകർക്കും സർക്കാർ ഹോണറേറിയം ഇല്ലാത്ത പ്രീ പ്രൈമറി ജീവനക്കാർക്കുമാണ് ഒരു ലക്ഷം രൂപയുടെ കിറ്റുകൾ നൽകിയത്.മാനന്തവാടി, ബത്തേരി ,വൈത്തിരി ഉപജില്ലകൾ കേന്ദ്രീകരിച്ച് . ജില്ല ഭാരവാഹികളായ പ്രസിഡന്റ് അബ്രാഹം കെ മാത്യു , സെക്രട്ടറി പ്രദീപ് കുമാർ എം. പ്രേമചന്ദ്രൻ ,ഉപജില്ലാ ഭാരവാഹികളായ ജോസ് മാത്യു, ബിജു കെ.ജി, ഷാജു ജോൺ, സുനിൽകുമാർ എം.ആൽഫ്രഡ് ഫ്രഡി, രാമചന്ദ്രൻ കെ.ശ്രീജേഷ് ബി.നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം പൂർത്തിയാക്കിയത്.





Leave a Reply