September 27, 2026

കുരങ്ങ്പനി പ്രതിരോധം: ഊർജിതമാക്കാൻ സമഗ്രപദ്ധതികൾ

0
IMG_20200502_150915.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കുരങ്ങ്പനി പ്രതിരോധം
ഊർജിതമാക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്ക്കരിച്ചു.തിരുനെല്ലി പഞ്ചായത്തിലെ 3 വാർഡുകളിൽ വ്യാപകമായ കുരങ്ങ് പനി നിയന്ത്രിക്കുന്നതിന് കൂടുതൽ താഴെ തട്ടിലേക്ക് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഒ.ആർ കേളു എംഎൽഎയുടെ അധ്യക്ഷതയിൽ തിരുനെല്ലി പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. മെയ് 5 ന് രാവിലെ 8 മണി മുതൽ 10 വരെ കോ വിഡ് പ്രോട്ടോക്കാൾ പാലിച്ച് കൊണ്ട് കുരങ്ങുപനി റിപ്പോർട്ട് ചെയ്ത മുഴുവൻ കോളനികളിലും പ്രദേശങ്ങളിലും ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,സന്നദ്ധ – യുവജന സംഘടനകൾ, ആശാവർക്കർമാർ, ട്രൈബൽ പ്രമോർട്ടർമാർ തുടങ്ങിയവരുടെ സഹായത്തോടെ ശുചീകരിക്കും. വീടുകളിൽ ലഭ്യമാക്കിയ വാക്സിനേഷൻ കാർഡ് നിരന്തരം വിലയിരുത്തി, മുഴുവൻ പേരും പ്രതിരോധ കുത്തിവെപ്പ് ഉറപ്പ് വരുത്തും.കുരങ്ങുപനി റിപ്പോർട് ചെയ്ത കോളനികളിൽ വനത്തിൽ പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നിയന്ത്രണമുണ്ടാകും. വനത്തിൽ കാലികളെ മേക്കാൻ വിടുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തും.ഇത്തരത്തിൽ വനത്തിൽ വിട്ടു കൊണ്ടിരുന്ന കാലികൾക്ക് ആവശ്യമായ ഭക്ഷണത്തിന് മൃഗസംരക്ഷണ വകുപ്പ് പദ്ധതികൾ ആവിഷ്ക്കരിക്കും. വളർത്തുമൃഗങ്ങൾക്ക് ചെള്ളുകടിയേൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കും.കോളനികളിലും ജനവാസ കേന്ദ്രങ്ങളിലും കുരങ്ങ് വരാതിരിക്കാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കും.കോളനികളിലും പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. കുരങ്ങുപനി റിപ്പോർട്ട് ചെയ്ത പ്രദേങ്ങളിലെ പുഴകളിൽ ഇറങ്ങി കുളിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കുളിക്കുന്നതിന് ശുദ്ധീകരിച്ച പ്രേത്യേക കുളിക്കടവുകൾ ഒരുക്കും. കാട്ടിൽ നിന്നും വിറക് ശേഖരിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തുകയും ഗ്യാസ് കണക്ഷൻ ലഭിക്കാത്തവർക്ക് ഗ്യാസ് കണക്ഷനുകൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.കൂടാതെ മനുഷ്യ ശരീരത്തിൽ ചെള്ള് കടിയേൽക്കാതിരിക്കാനുള്ള മരുന്ന് ലഭ്യമാകുന്നതിന് ഹോമിയോ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും,ബേഗൂർ പി എച്ച്സിയിലും കൂടുതൽ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കാൻ ബേഗൂർ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ജെറിൻ കെ ജെറോഡിനെ ചുമതലപ്പെടുത്തി.സുൽത്താൻ ബത്തേരിയിലെ വൈറോളജി ലാബിൻ്റെ  പ്രവർത്തനം വേഗത്തിലാക്കാൻ അടിയന്തിരമായി ഇടപെടുമെന്ന് ഒ.ആർ കേളു എം എൽ എ പറഞ്ഞു.കുരങ്ങ് പനി വ്യാപനം തടയുന്നതിനും, ഇതിനെക്കുറിച്ച് പഠിക്കുന്നതിനും കേരള വെറ്റിനറി യൂണിവേഴ്സിറ്റിയെ ബന്ധപ്പെടാൻ തീരുമാനിച്ചു.കുരങ്ങ് പനി ബാധിത പ്രദേശങ്ങളിലെ പട്ടികവർഗ്ഗ കുടുംബങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി.യോഗത്തിൽ സി.കെ ശശീന്ദ്രൻ എം എൽ എ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻ്റ് മായാദേവി, മാനന്തവാടി സബ് കളക്ടർ വികൽപ്പ് ഭരദ്വാജ്, മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജു, ഡിഎംഒ ഡോ.ആർ രേണുക, ഡിപിഎം ഡോ. അഭിലാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *