November 7, 2026

വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചതിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച; മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട്ടിൽ മാനന്തവാടി നഗരസഭയുടെ കീഴിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചു. 26ന് കേരള-കർണാടക അതിർത്തി കടന്നെത്തിയ ട്രക്ക് ഡ്രൈവർക്കും, ക്ലീനർക്കും മതിയായ രീതിയിലുള്ള പ്രാഥമിക കോവിഡ് ടെസ്റ്റ് നടന്നിട്ടില്ലായെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.26-ാം തിയ്യതി ജില്ലയിൽ എത്തിയ ലോറി ഡ്രൈവറും, ക്ലീനറും 29-)0 തിയ്യതി വരെ സ്രവം ടെസ്റ്റ് ചെയ്യാൻ താമസിച്ചത് ഗുരുതരമായ വീഴ്ച്ചയാണ്.29 -ാം തിയ്യതി കോവിഡ് ടെസ്റ്റ് നടത്തി ഇവരെ ജില്ലാ ആശുപത്രിയിൽ   പ്രവേശിപ്പിക്കാതെ വിട്ടിലേക്ക് പറഞ്ഞ് വിട്ടതും ആരോഗ്യ വകുപ്പിൻ്റെ കൈയിൽ നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. ജില്ലാ ആശുപത്രിയുടെ ക്വാറൻറീനീൽ നിർത്താതിനാൽ ഇയാളും ബന്ധപ്പെട്ടവരും പല സ്ഥലങ്ങളിലും എത്തിപ്പെടാൻ കാരണമായിട്ടുണ്ട്. ഇതു മൂലം ജനങ്ങൾ പരിഭ്രാന്ത്രരായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ധാരാളം വാഹനങ്ങൾ ജില്ലയിൽ പ്രവേശിക്കുന്നുണ്ട്. ജില്ലാ അതിർത്തികളിൽ കർശന പരിശോധനയും, കോവിഡ് ടെസ്റ്റും കർശനമായി നടത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹന ഉപയോക്താക്കളെ മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള അവസ്ഥ കൊടുക്കാതെ ശ്രദ്ധിക്കണമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ പ്രസ്താവിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *