May 17, 2024

ദുരൂഹത. : അറക്കൽ ജോയിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പരാതി നൽകി

0
Img 20200423 Wa0333.jpg
.



 മാനന്തവാടി:    പ്രവാസി വ്യവസായി ജോയി  അറയ്ക്കലിന്റെ മരണം  സംബന്ധിച്ച് കമ്പനിയിലെ പ്രോജക്ട ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ ഭാര്യ സെലിൻ,
 മകൻ അരുൺ എന്നിവർ    ബർദുബായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഹമ്രിയ ഫ്രീസോണിൽ ജോയ് എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലിൽ മനംനൊന്താണ് ജോയി ആത്മഹത്യ ചെയ്തതെന്നാണ് ഇരുവരുടെയും പരാതിയിലുള്ളത്. വരും ദിവസങ്ങളിൽ ഇതിന്റെ അന്വേഷണവും നടക്കും. കനേഡിയൻ പൗരത്വമുള്ള ലബനൻ സ്വദേശി റാബി കരാനിബിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനിയും വരുംദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ വിശദീകരണവും കേൾക്കും. തുടർന്നാവും നടപടികൾ സ്വീകരിക്കുക.
ഏറെ പ്രത്യേകതകളുള്ള റിഫൈനറിയാണ് ഹമ്രിയ ഫ്രീസോണിൽ കമ്പനി സ്ഥാപിക്കുന്നത്. ജോയിയുടെ സ്വപ്നപദ്ധതിയുമായിരുന്നു ഇത്. യുഎഇയിൽത്തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പദ്ധതി ഇതാണെന്നും അറിയുന്നു. ബ്ലൂ റെവലൂഷൻ എന്നറിയപ്പെടുന്ന രീതിയിൽ പെട്രോളിയത്തിന്റെ ഉപഉൽപ്പന്നമായി അവസാനം ജലം തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണിത്. ഊർജ സ്രോതസ്സ് പ്രകൃതിയിലേക്കു തന്നെ മടക്കി നൽകുന്ന ആധുനിക സാങ്കേതിക വിദ്യയാണിത്. ഇതിലെ ജലം കൊണ്ട് മീൻ വളർത്തൽ വരെ നടത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അസംസ്കകൃത െപെട്രോളിയത്തിൽ നിന്ന് പതിനൊന്നിലധികം ഉപ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഈ പദ്ധതി ലോകത്ത് മറ്റെവിടെയും ഇതേ രീതിയിൽ പ്രവർത്തിക്കുന്നില്ല. 
220 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന പദ്ധതി ആറു വർഷം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ പ്രോജക്ട് ഡയറക്ടറെ ജോയി തന്നെയാണ് നിയമിച്ചത്. നൂറു കോടി ദിർഹം വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഈ പദ്ധതി പൂർത്തിയായാൽ കമ്പനി മാത്രമല്ല ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ജോയി തന്നെ മറ്റൊരു തലത്തിലേക്കു വളരും എന്ന് കരുതിയിരുന്നു. വമ്പൻ കമ്പനികളിൽ ചിലതും ഇതുപോലെ പദ്ധതികൾ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്ന് സ്ഥലത്തും ചുരുങ്ങിയ ചെലവിലും ഈ പദ്ധതി പൂർത്തിയാക്കുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത. ഈ പദ്ധതിക്കാണ് ജോയിക്ക് 2018  ലെ ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാർഡും കിട്ടിയത്. അതു കൊണ്ടു തന്നെ ഏറെ വൈകാരികത ഈ പദ്ധതിയുമായി ജോയിക്കുണ്ടായിരുന്നു. അതിന്റെ പൂർത്തീകരണം നീണ്ടുപോകുന്നതിൽ ജോയിക്ക് ഏറെ വിഷമതയും ഉണ്ടായിരുന്നു. ഇതിനൊപ്പം ജോയിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രോജക്ട് ഡയറക്ടർ സംസാരിച്ചത് അഭിമാനിയായ ജോയിയെ ഏറെ തളർത്തി. സാമ്പത്തികം ഒരു പ്രശ്നമല്ലായിരുന്നെന്നും കമ്പനി ഡയറക്ടർമാർ ജോയിയ്ക്ക് പൂർണപിന്തുണ നൽകിയിരുന്നെന്നും അറിയുന്നു. പദ്ധതിക്ക് കൂടുതൽ പണം അനുവദിക്കാനുള്ള തീരുമാനത്തിലുമായിരുന്നു കമ്പനി ഡയറക്ടർ ബോർഡ്. പക്ഷേ തന്റെ സ്വപ്നപദ്ധതി വൈകുന്നതിന് തന്നെ കുറ്റപ്പെടുത്തി പ്രോജക്ട് ഡയറക്ടർ സംസാരിച്ചത് ജോയിയിക്ക് സഹിക്കാനായില്ല. ഉദ്യോഗസ്ഥരോടോ ജീവനക്കാരോടോ ഒരിക്കൽപ്പോലും കയർത്തു സംസാരിക്കാത്ത ആളായിരുന്നു ജോയി. അതു കൊണ്ട് തന്നെയാണ് പ്രൊജക്ട്ട് ഡയറക്ടറുുടെ പങ്ക് അന്വോഷിക്കണമെന്നാവശ്യപ്പെട്ട് ജോയിടെ ഭാര്യയും മകനും കഴിഞ്ഞ മാസം 29 ന്   ദുബാായ് പോലീസിൽ പരാതി നൽകിയതും.ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ കുടുംബം വരും ദിവസങ്ങളിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തുമെന്നും സൂചനയുണ്ട്.
       ഇതിനിടെ ജോയി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലന്ന് അടുത്ത സുഹൃത്തുക്കളും വ്യക്തമാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *