September 28, 2026

വനത്തിനുള്ളിൽ നിന്നും വാഷും ചാരായവും പിടിച്ചെടുത്തു

0
IMG-20200503-WA0423.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട് കുത്തോം പ്രദേശത്ത് വീണ്ടും വാറ്റ് വനത്തിനുള്ളിൽ നിന്നും വാഷും ചാരായവും പിടിച്ചെടുത്തു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷും ചാരായവും പിടിച്ചത്. ഇത് രണ്ടാം തവണയാണ് ഈ ഭാഗത്തു നിന്നും ഇത്തരത്തിൽ വാഷും ചാരായവും പിടിച്ചെടുക്കുന്നത്. വാളാട് കുഞ്ഞോം വന ഭൂമിയിൽ വച്ചു ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും തൊട്ടടുത്ത സ്ഥലത്തു ചപ്പുചവറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ അഞ്ചു ലിറ്റർ ചാരായവുമാണ് എക്സൈസ് സംഘം കണ്ടെടുത്തത് അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസവും ഈ പ്രദേശത്തു നിന്നും 330 ലിറ്റർ വാഷ് കണ്ടെടുത്തിരുന്നു. വ്യാജ വാറ്റു പെരുകുന്നതിന്റെ സൂചനയാണ് ഇതെന്ന് എക്സ്സൈസ് വൃത്തങ്ങൾ പറഞ്ഞു. പരിശോധന കർശനമാക്കാനാണ് എക്സൈസൈസിന്റെ തീരുമാനം റെയ്‌ഡിൽ  പ്രിവന്റീവ് ഓഫീസർ  ഹരിദാസ് സി. വി., സിവിൽ എക്സ്സൈസ് ഓഫീസർമാരായ സജി പോൾ, പ്രജീഷ് എ. സി., മൻസൂർ അലി അരുൺ കെ 
സി. എക്സ്സൈസ് ഡ്രൈവർ രമേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *