May 18, 2024

വയനാട്ടിലേക്ക് വരാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത് 5334 പ്രവാസികൾ.

0
 നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 3.8ലക്ഷം
കോവിഡ്  ലോക്ഡൗ ണിനെ  തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും  കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ  സംവിധാനത്തിൽ   രജിസ്റ്റർ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചു  ലക്ഷം  കവിഞ്ഞു.    203 രാജ്യങ്ങളിൽനിന്നായി    379672 വിദേശ മലയാളികളും  ഇതരസംസ്ഥാനങ്ങളിൽ   നിന്നായി 120887 പേരും ഉൾപ്പെടെ മൊത്തം 500059 പേരാണ് രജിസ്റ്റർ ചെയ്തത്.
മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ  മലപ്പുറം ജില്ലയാണ് മുന്നിൽ. 63839 പേരാണ് ഇന്നു വരെ രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15279 പേർ രജിസ്റ്റർ ചെയ്തു.  മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നിൽ.
 
 മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇ,
 സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ്. കർണാടക ,തമിഴ്നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഇതരസംസ്ഥാന പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്
മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിദേശ  പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 28017
 കൊല്ലം   27492
 പത്തനംതിട്ട 15298
 കോട്ടയം 14726
 ആലപ്പുഴ 18908
 എറണാകുളം 22086
  ഇടുക്കി  4220
  തൃശ്ശൂർ  47963
  പാലക്കാട്  25158
  മലപ്പുറം 63839
കോഴിക്കോട് 47076
 വയനാട് 5334
കണ്ണൂർ 42754
 കാസർഗോഡ് 18624
 ഇതര സംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 6475
 കൊല്ലം   6726
 പത്തനംതിട്ട 6917
 കോട്ടയം 8567
 ആലപ്പുഴ 7433
 എറണാകുളം 9451
  ഇടുക്കി  4287
  തൃശ്ശൂർ  11327
  പാലക്കാട്  11682
  മലപ്പുറം 14407
കോഴിക്കോട് 10880
 വയനാട് 4201
കണ്ണൂർ 15179
 കാസർഗോഡ് 4617
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *