May 19, 2024

ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരം

0
 
കല്‍പ്പറ്റ: ലോക്ഡൗണ്‍ കാലം സര്‍ഗാത്മകമാക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് ജില്ലയിലെ ഗായകര്‍ക്ക് വേണ്ടി, സ്മാര്‍ട്ട് മീഡിയ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരത്തിന് തുടക്കമായി. പ്രായ ഭേദമന്യെ ഏവര്‍ക്കും പങ്കാളികളാകാവുന്ന ഈ മത്സരത്തില്‍. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ പാടുന്ന വീഡിയോ പേരും സ്ഥലവും സഹിതം എഡിറ്റിങ് ഇല്ലാതെയും
കരോക്കെ ഇല്ലാതെയും 9048016432 എന്ന വാട്സാപ്പ് നമ്പറിലേക്ക് മെയ് 7ന് വൈകിട്ട് 6 മണിക്ക് മുമ്പായി അയക്കുക. 2 മിനുട്ടില്‍ കുറയാത്ത മാപ്പിളപ്പാട്ടുകള്‍ (തനത്,
ഭക്തിഗാനം, ചരിത്രഗാനം, മദ്ഹ് ഗാനം എന്നിവയിലുള്‍പ്പെട്ടവ) മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. ജൂറി അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന വിജയിക്ക് യുക്തമായ സമ്മാനം ഉണ്ടായിരിക്കും. കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *